രാവിലെ ഭക്ഷണം ഉണ്ടാക്കാൻ അധികം സമയമില്ലാത്ത വീട്ടമ്മമാർക്ക് വേണ്ടി വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അപ്പത്തിന്റെ റെസിപ്പി നോക്കാം. തലേദിവസം മാവരച്ച് വെക്കേണ്ടതിന്റെ യാതൊരു ആവശ്യവുമില്ല. അതുപോലെ തന്നെ തേങ്ങ ചേർക്കേണ്ടതിന്റെയും ആവശ്യമില്ല. വളരെ എളുപ്പത്തിൽ ചൂടുവെള്ളം ഉപയോഗിച്ച് അരമണിക്കൂർ കൊണ്ട് അപ്പം തയ്യാറാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് ചോറ് ചേർക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ പഞ്ചസാര അര ടീസ്പൂൺ ഉപ്പ് 1/4 ടീസ്പൂൺ ഈസ്റ്റ് അതുപോലെ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ. ഇത് മിക്സ് ചെയ്യാൻ ആവശ്യമായ ചൂടുവെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി അരമണിക്കൂർ നേരത്തേക്ക് അടച്ചു വയ്ക്കുക അരമണിക്കൂർ കൊണ്ട് തന്നെ മാവ് നല്ലതുപോലെ പതഞ്ഞു പൊന്തി വരുന്നതായിരിക്കും. ചൂടുവെള്ളം ചേർത്ത് തയ്യാറാക്കിയത് കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ മാവ് പൊന്തി തയ്യാറായി കിട്ടും.
അതിനുശേഷം സാധാരണ അപ്പം ഉണ്ടാക്കുന്നത് പോലെ അപ്പം ഉണ്ടാക്കുന്ന പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് ചുറ്റിച്ചു കൊടുക്കുക ശേഷം അടച്ചുവെച്ച് വേവിക്കുക. മൊരിഞ്ഞു വരുമ്പോൾ പാത്രത്തിൽ നിന്നും പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. ഇനി എല്ലാവരും തന്നെ അപ്പം ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ. Credit : Vichus Vlogs