ഉമികരി ഉപയോഗിച്ചുകൊണ്ട് പല്ലു തേക്കുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉമികരിയുടെ സ്ഥാനത്ത് പലതരത്തിലുള്ള പേസ്റ്റുകൾ വിപണിയിൽ ലഭ്യമാണ്. ഇത്തരത്തിൽ പേസ്റ്റുകൾ വാങ്ങി അത് തീർന്നാൽ അതിന്റെ കവർ സാധാരണ എല്ലാവരും തന്നെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാൽ കളയുന്നതിനു മുൻപ് ആയി ഇതുപോലെ ചെയ്യുക.
ഇതിന്റെ ആദ്യത്തെ ഉപയോഗം എന്ന് പറയുന്നത് ദിവസവും നാം ഉപയോഗിക്കുന്ന ഷൂ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാം കത്രിക ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി മുറിച്ച് അതിൽ അവശേഷിക്കുന്ന പേസ്റ്റ് കൊണ്ട് ഷൂ പോളിഷ് ചെയ്യാവുന്നതാണ്. അടുത്ത ടിപ്പ് സ്റ്റീലിന്റെ വെള്ളം കുപ്പികൾ ഫ്ലാസ്ക്കുകൾ എന്നിവ വളരെയധികം ഷൈനിങ്ങളുടെ കാണപ്പെടുന്നതിന് ഇതുപോലെ പേസ്റ്റ് തേച്ചുകൊണ്ട് കുറച്ചുസമയം ഉരയ്ക്കുക ,
ശേഷം ഒരു തുണികൊണ്ട് തുടച്ചു വൃത്തിയാക്കുക. അടുത്ത ടിപ്പ് ഇതുപോലെ കാലിയായ പേസ്റ്റ് ഒരു കത്രിക ഉപയോഗിച്ച് കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലേക്ക് ഇടുക. ശേഷം അതിലെ എല്ലാ പേസ്റ്റും വെള്ളത്തിൽ കലക്കി അതിനുശേഷം ആ വെള്ളം ഉപയോഗിച്ച് ബാത്റൂമിലേയും വാഷിംഗ് ബേസനിലേയും സ്റ്റീൽ പൈപ്പുകൾ വൃത്തിയാക്കുന്നതിനായി ഉപയോഗിക്കാം.
അതുപോലെ തന്നെ ഗ്യാസ് അടുപ്പിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിൽ ഈ വെള്ളം ഒഴിച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ അഴുക്കുകൾ എല്ലാം ഇളകിപ്പോരും ശേഷം ഒരു ബ്രഷ് ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കാവുന്നതുമാണ്. ഇനി ആരും തന്നെ കാലിയായ പേസ്റ്റ് കവർ കളയുന്നതിനു മുൻപ് അത് തുറന്ന് ഇതുപോലെയുള്ള കാര്യങ്ങൾ ചെയ്യുക. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക. Credit : Vichus Vlogs