സർവ്വചരാചരങ്ങളുടെയും ദേവനാണ് മഹാദേവൻ. ഭഗവാന്റെ കടാക്ഷം ഒന്നുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ പിന്നീട് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വരില്ല. ഭഗവാൻ തന്റെ ഭക്തനെ ഒരുപാട് പരീക്ഷിക്കും എന്നാൽ അത്രയും പരീക്ഷണങ്ങളുടെ ഒടുവിൽ ഭഗവാൻ കയ്യൊഴിഞ്ഞ് സഹായിക്കുകയും ചെയ്യും ഭഗവാനെ പോലെ വാരിക്കോരി നൽകുന്ന മറ്റൊരു ദേവനെ ഇല്ല എന്ന് തന്നെ പറയാം.
അതുകൊണ്ടുതന്നെയും എപ്പോഴും ഭഗവാന്റെ അനുഗ്രഹം നിങ്ങളിൽ ഉണ്ടാകുന്നതിനും ജീവിതത്തിൽ എപ്പോഴും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുന്നതിനും ആയി ശിവക്ഷേത്രങ്ങളിൽ പോയി ഈ വഴിപാടുകൾ ചെയ്യുക. വീടിന്റെ അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തിൽ ചെല്ലുക ശേഷം മലയാളം മാസം ഒന്നാം തീയതിക്ക് ശേഷം ഏത് ദിവസം വേണമെങ്കിലും ചെയ്യാവുന്നതാണ് മുടങ്ങാതെ എല്ലാ മാസവും ചെയ്യണം. ഇതോടുകൂടി നിങ്ങളുടെ ജീവിതം മുഴുവൻ മാറിമറിയുന്നത് കാണാം.
എപ്പോഴും എല്ലാ ഐശ്വര്യങ്ങളും സമ്പൽസമൃദ്ധിയും ഉണ്ടാകും. മലയാളം മാസം ഒന്നാം തീയതിക്ക് ശേഷം ആദ്യത്തെ ശനിയാഴ്ച അല്ലെങ്കിൽ തിങ്കളാഴ്ച വേണം ഇത്തരത്തിൽ ഈ വഴിപാടുകൾ ചെയ്യാനുള്ള ഉത്തമമായ സമയം എന്നു പറയുന്നത്. പോകുന്നതിനു മുൻപായി വീട്ടിൽ എത്ര അംഗങ്ങളുണ്ടോ അവരുടെയെല്ലാം തലയിൽ ഉഴിഞ്ഞ ഒറ്റ രൂപ നാണയം കയ്യിൽ പിടിക്കുക. ഇത് ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തിൽ നിക്ഷേപിക്കാവുന്നതാണ്.
ക്ഷേത്രത്തിൽ എത്തിയതിനുശേഷം മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിപ്പിക്കാവുന്നതാണ്. കുടുംബത്തിലെ എല്ലാവരുടെ പേരിലും ഈ വഴിപാട് ചെയ്യാവുന്നതാണ്. അതോടൊപ്പം തന്നെ ഭഗവാനെ ഏറ്റവും ഇഷ്ടപ്പെട്ട കൂവള മാല സമർപ്പിക്കുക. ശേഷം ഭഗവാനോട് എല്ലാ കാര്യങ്ങളും പറഞ്ഞ് പ്രാർത്ഥിക്കുക. ഇതുപോലെ ഒരു ജീവിതവും ഇതുപോലെ ഒരു സന്തോഷമുള്ള ദിവസവും തന്നതിന് ഭഗവാനോട് നന്ദി പറയുക. ഈയൊരു രീതി എല്ലാമാസവും മുടങ്ങാതെ ചെയ്തു നോക്കൂ നിങ്ങളുടെ ജീവിതം മാറിമറിയും. Credit : Infinite Stories