Making Of Tasty Crispy Masala Murukk : വൈകുന്നേരം നല്ല ചൂട് ചായക്കൊപ്പം കഴിക്കാൻ വളരെ രുചികരമായ ഒരു മസാല മുറുക്ക് ഉണ്ടാക്കി നോക്കിയാലോ. ചായ തയ്യാറായി വരുന്ന സമയം കൊണ്ട് തന്നെ അതിന് പറ്റിയ ഒരു പലഹാരവും തയ്യാറാക്കാം. ഇതെങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മൂന്ന് കപ്പ് കടലമാവ് എടുക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക വറുത്ത അരിപ്പൊടി തന്നെ എടുക്കേണ്ടതാണ്.
ശേഷം അതിലേക്ക് അര ടീസ്പൂൺ അയമോദകം ചേർക്കുക അര ടീസ്പൂൺ ജീരകം ചേർക്കുക ഒരു ടീസ്പൂൺ എള്ള് ചേർക്കുക അതുപോലെ ഒരു ടേബിൾ സ്പൂൺ മുളകുപൊടി ചേർക്കുക. ശേഷം ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, ഒരു നുള്ള് കായപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി എടുക്കുക.
ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക അതിനുപകരം എണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ തയ്യാറാക്കുക. അടുത്തതായി സേവനാഴി എടുത്ത് അതിലേക്ക് അനുയോജ്യമായ അച്ചിട്ടുകൊടുത്ത തയ്യാറാക്കിയ മാവ് അതിലേക്ക് വച്ച് കൊടുക്കുക.
അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് വറുത്തെടുക്കുന്നതിന് ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക എണ്ണ ചൂടായി വന്നതിനുശേഷം അതിലേക്ക് സേവനാഴിയിൽ നിന്ന് മാവ് പിഴിഞ്ഞ് ഒഴിക്കുക. മുറുക്ക് ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ കോരി മാറ്റിവെക്കുക. ചെറുതായി ചൂടാറിയതിനു ശേഷം അത് ഇഷ്ടമുള്ള വലുപ്പത്തിനനുസരിച്ച് മുറിച്ചു തയ്യാറാക്കി വയ്ക്കുക. Video Credit : Sheebas Recipes