Making of Tasty Fish Pickle : പലതരത്തിൽ അച്ചാർ ഉണ്ടാക്കുന്നവരാണ് നമ്മളെല്ലാം. അച്ചാറുകളുടെ രുചി ഒന്ന് മാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണും. അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുകയാണെങ്കിൽ അതു കഴിക്കാൻ ഒരുപാട് പേരുമുണ്ടാകും. ഏതു പച്ചക്കറികൾ ഉപയോഗിച്ചുകൊണ്ടും അച്ചാറുകൾ ഉണ്ടാക്കാം അതുപോലെ തന്നെയാണ് മീൻ ഉപയോഗിച്ചുകൊണ്ടും ഇറച്ചി ഉപയോഗിച്ചുകൊണ്ടും അച്ചാറുകൾ ഉണ്ടാക്കാറുണ്ട്.
ഇവിടെ നമുക്ക് തയ്യാറാക്കാം കുടംപുളിയിട്ട ഒരു മീൻ അച്ചാർ. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി മാംസം അധികമുള്ള മീൻ തിരഞ്ഞെടുക്കുക. ഇത് മീഡിയം വലിപ്പത്തിലുള്ള കഷണങ്ങളാക്കി അരിയുക അതിലേക്ക് ഒന്നര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ കുരുമുളകുപൊടി ഒരു ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കുക. അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഇതെല്ലാം തന്നെ ഫ്രൈ ചെയ്ത് എടുക്കുക.
അതേസമയം ഒരു കപ്പ് വെള്ളത്തിൽ ആറു ഏഴോ കുടംപുളി ഇട്ടു വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിനുശേഷം മൂന്നര ടീസ്പൂൺ വീതം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതോടൊപ്പം നാലു പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക.
ശേഷം അതിലേക്ക് അഞ്ച് ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഉലുവപ്പൊടി മുക്കാൽ ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി എടുക്കുക. അതിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി, കുടംപുളിയും വെള്ളവും ചേർത്ത് നന്നായി തിളപ്പിച്ചെടുക്കുക. തിളച്ചു വരുമ്പോൾ അതിലേക്ക് മീൻ ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് അച്ചാർ കുറുക്കിയെടുക്കുക. ശേഷം ഇറക്കിവെച്ച് രുചിയോടെ കഴിക്കാം. Video Credit :Sheeba’s Recipes