രാത്രിയാകുമ്പോൾ അടുക്കളയിലും വീടിന്റെ മുറികളിലും എല്ലാം തന്നെ ഒരുപാട് കാണുന്ന ഒരു ശല്യക്കാരനാണ് പാറ്റകൾ. ഇവ ഭക്ഷണപദാർത്ഥങ്ങളിലും മറ്റും വന്നിരുന്ന് പിന്നീട് അത് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ വരുന്നു. മാത്രമല്ല കഴുകി വൃത്തിയാക്കി വച്ച പാത്രങ്ങളുടെ ഇടയിലൂടെ എല്ലാം പോയി അസുഖം പരത്തി വയ്ക്കാൻ കാരണം ആവുകയും ചെയ്യുന്നു.
ഇതൊന്നും അറിയാതെ നമ്മൾ അത് ഉപയോഗിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇനി ഇത്തരം അവസ്ഥകൾക്ക് ഒരു അറുതി വരുത്താം. വീട്ടിൽ നിന്ന് എല്ലാ പാറ്റകളെയും വേരോടെ ഇല്ലാതാക്കാൻ ഒരു കിടിലൻ മാർഗമുണ്ട്. അത് എന്താണെന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക.
അതിലേക്ക് ക്യാരം പൗഡർ എടുക്കുക. ക്യാരംസ് ഗെയിം കളിക്കുന്ന സമയത്ത് അതിന്റെ പലകയിൽ വിതറുന്ന അതേ പൗഡർ തന്നെയാണ് ഇത്. അതിലേക്ക് രണ്ട് ടീസ്പൂൺ സോഡാപ്പൊടി ചേർക്കുക. അതിലേക്ക് അര ടീസ്പൂൺ പഞ്ചസാര ചേർക്കുക. ശേഷിക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുത്ത് കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് തയ്യാറാക്കുന്ന അതേപോലെതന്നെ മാവ് തയ്യാറാക്കുക.
ശേഷം മാവിൽ നിന്ന് ചെറിയ ചെറിയ ഉരുളകൾ ഉരുട്ടിയെടുക്കുക. പാറ്റകളെ ഓടിക്കുന്നതിന് ഈ ഉണ്ടകൾ തന്നെ ധാരാളം. അതിനുശേഷം ഈ ഉണ്ടകൾ പാറ്റകൾ സ്ഥിരമായി വരുന്ന അടുക്കളയിലെ വിവിധ ഭാഗങ്ങളിലായി വെച്ചു കൊടുക്കുക. ഇതു കഴിക്കുന്ന പാറ്റകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് ചത്തു പോകുന്നതാണ്. എല്ലാ വീട്ടമ്മമാരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. Credit : Grandmother Tips