Making Of Tasty Kerala Style Aviyal : കേരളത്തിന്റെ സദ്യകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ. എല്ലാവിധ പച്ചക്കറികളും ചേർത്തുകൊണ്ട് തയ്യാറാക്കുന്ന അവിയലിനെ ഒരു പ്രത്യേകതരം രുചി തന്നെയാണ്. അതുകൊണ്ടുതന്നെ ഏതു കറി ഉണ്ടാക്കിയാലും അവിയൽ ഉണ്ടെങ്കിൽ അതുമാത്രം മതി എത്ര വേണമെങ്കിലും ചോറുണ്ണാൻ.
എങ്ങനെയാണ് സ്പെഷ്യൽ അവിയൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി പച്ചക്കറികൾ നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് എണ്ണയിൽ ഒരു മിനിറ്റ് വഴറ്റിയെടുക്കുക നല്ല ടെസ്റ്റിനും പച്ചക്കറികൾ ഉടഞ്ഞു പോകാതിരിക്കുന്നതിനും ആണ് ഇങ്ങനെ ചെയ്യുന്നത്.
ശേഷം ഇതിലേക്ക് അറക്കപ്പ് വെള്ളം ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവെച്ച് 90% വേവിക്കുക. അതേസമയം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് രണ്ട് പച്ചമുളക് മൂന്ന് ചെറിയ ഉള്ളി കാൽ ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ ചതച്ചെടുക്കുക.
ശേഷം ചതച്ച തേങ്ങാക്കൂട്ട് വേവിച്ച പച്ചക്കറിയിലേക്ക് ചേർത്തു കൊടുക്കുക നന്നായി പൊതിഞ്ഞു വയ്ക്കുക വീണ്ടും ചെറിയ തീയിൽ രണ്ടുമിനിറ്റ് വേവിക്കുക ശേഷം തുറന്ന് ഇളക്കി യോജിപ്പിക്കുക അതിലേക്ക് രണ്ട് ടീസ്പൂൺ പുളിയുള്ള തൈര് ചേർക്കുക കറിവേപ്പില ചേർത്ത് ഇളക്കി യോജിപ്പിക്കുക. രുചിയോടെ കഴിക്കാം. Video Credit : sruthis kitchen