ഇത് കഴിച്ചാൽ എല്ലാരും പറയും അടിപൊളിയാണെന്ന്. രുചികരമായ ഏറ്റവും പുതിയ ഒരു നാലുമണി പലഹാരം ഇതാ. | Making Of Tasty Rava Snack

Making Of Tasty Rava Snack : വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് കൊടുക്കാൻ വളരെ എളുപ്പത്തിലും രുചികരവുമായ ഒരു നാലുമണി പലഹാരം തയ്യാറാക്കാം. ഇതുപോലെ ഒരു പലഹാരം മുമ്പ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക അതിനുശേഷം ഒരു ടീസ്പൂൺ അണ്ടിപ്പരിപ്പ് ചെറിയ കഷണങ്ങളാക്കിയത് ചേർത്ത് വറുത്തെടുക്കുക.

അതിനുശേഷം ഒരു ടീസ്പൂൺ ഉണക്കമുന്തിരിയും വറുത്തെടുത്ത് മാറ്റിവയ്ക്കുക. അടുത്തതായി അതേ പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ചിരകിയ തേങ്ങ ചേർത്ത് നന്നായി വറുത്തെടുക്കുക. അതിലേക്ക് അരക്കപ്പ് പഞ്ചസാരയും ചേർത്ത് ഇളക്കിയെടുക്കുക. ശേഷം രണ്ട് നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് നന്നായി വേവിച്ചെടുക്കുക.

പഴം നല്ലതുപോലെ വെന്ത് ഉടച്ചെടുക്കേണ്ടതാണ്. ശേഷം അതിലേക്ക് വറുത്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും മുന്തിരിയും ആവശ്യമെങ്കിൽ ഡ്യൂട്ടി ഫ്രൂട്ടിയും ചേർത്തു കൊടുക്കാം. ശേഷം അര ടീസ്പൂൺ ഏലക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എല്ലാം പാകമായതിനു ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കുക.

അതിനുശേഷം ഇത് തയ്യാറാക്കുന്നതിനായി ചെറിയ പാത്രങ്ങൾ എടുത്ത് അതിൽ ആദ്യം കുറച്ച് നെയ്യ് തടവി വയ്ക്കുക. ശേഷം തയ്യാറാക്കി വെച്ചത് കുറേശ്ശെയായി ചേർത്തു കൊടുക്കുക. അതിനുശേഷം കമിഴ്ത്തി എടുക്കുക. ഓരോരുത്തരുടെയും ഇഷ്ടമുള്ള ഷേപ്പിൽ തയ്യാറാക്കാവുന്നതാണ്. ശേഷം രുചിയോടെ കഴിക്കാം. Credit : Amma Secret Recipes

Leave a Reply

Your email address will not be published. Required fields are marked *