വളരെയധികം പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസമാണ് ഇന്നത്തെ ദിവസം മകര മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരുപാട് ദിവസങ്ങളിൽ ഒന്നാണ് ഇന്ന്. ഇന്നാണ് മകര അമാവാസി. ഇന്നത്തെ ദിവസം എന്ന് പറയുന്നത് പിതൃക്കൾക്ക് വേണ്ടിയുള്ള ദിവസമാണ്. എല്ലാ അർത്ഥത്തിലും ഉള്ള പിതൃ ദോഷങ്ങൾ മാറ്റുന്നതിനും വീട്ടിലുള്ള ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും ജീവിതത്തിൽ ഒരുപാട് ഉയർച്ചയും ഐശ്വര്യവും വന്നുചേരുന്നതിനുള്ള ഒരു ദിവസം കൂടിയാണ്.
അതുകൊണ്ടുതന്നെ ഇന്നത്തെ ദിവസം വളരെയധികം ശ്രേഷ്ഠമാണ്. പിതൃക്കളുടെ അനുഗ്രഹം ഉണ്ടാകുന്നതിനും അതുപോലെ ജീവിതത്തിൽ ഉയർച്ചയും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകുന്നതിനും ഇന്നീ ദിവസം ചെയ്യാവുന്നകുറച്ചു കാര്യങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അന്നദാനം എന്ന് പറയുന്നത്. കയ്യിൽ എത്രയാണ് ഉള്ളത് അതിനനുസരിച്ച് ഒരു നേരത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്നവർക്ക് അന്നം എത്തിച്ചു നൽകുക.
അതിൽപരം പുണ്യം മറ്റൊന്ന് ഉണ്ടാകാനില്ല. മറ്റൊരു കാര്യം എന്ന് പറയുന്നത് പിതാവിന്റെ വഴിക്കുള്ള കുടുംബ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നതാണ് പോകുമ്പോൾ എണ്ണയും തിരിയും വാങ്ങിക്കൊണ്ടു പോവുക. അതുപോലെ തന്നെ ഇന്നീ ദിവസം വീട്ടിലിരിക്കുന്ന വർക്ക് പിതൃക്കളെ സ്മരിക്കുന്നതിനും പ്രാർത്ഥനകൾ നടത്തുന്നതിനും ഉള്ള സമയം കൂടിയാണ്.
ഇന്നേദിവസം ഓം അഘോര മൂർത്തേ നമ : എന്ന മന്ത്രം ഉരു വിടുന്നത് വളരെ നല്ലതാണ്. 108 പ്രാവശ്യം ഉരു വിടേണ്ടതാണ്. അതുപോലെ തന്നെ സന്ധ്യക്ക് ശേഷം ഓം പിതൃഭ്യോ നമഃ എന്നീ മന്ത്രവും ഉച്ചരിക്കുന്നത് വളരെ നല്ലതാണ്. സമ്പൽസമൃദ്ധിക്കും ഐശ്വര്യത്തിനും പിതൃക്കളുടെ അനുഗ്രഹത്തിനുമായി എല്ലാവരും ഇന്നേദിവസം ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക. Credit : Infinite Stories