Making Of Tasty Egg Masala Curry : പലഹാരങ്ങൾ ആയാലും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങളായാലും നാം കൂടുതൽ ആശ്രയിക്കുന്നത് മുട്ടയെ ആയിരിക്കും. മുട്ട ഉപയോഗിച്ചുകൊണ്ട് നിസ്സാരമായ സമയം കൊണ്ട് തന്നെ പലതരം വിഭവങ്ങൾ നമുക്ക് തയ്യാറാക്കി എടുക്കാം. അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന മുട്ടക്കറിയുടെ റെസിപ്പി പരിചയപ്പെടാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ അഞ്ചു മുട്ട പുഴുങ്ങി വയ്ക്കുക.
ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ പെരുംജീരകം, ആവശ്യത്തിന് കറിവേപ്പില 4 പച്ചമുളക് ഒരു സവാള ചെറുതായി അരിഞ്ഞത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കുക. സവാള വഴന്നു വന്നതിനുശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടി ഒരു ടീസ്പൂൺ മല്ലിപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടി കാൽ ടീസ്പൂൺ ഗരംമസാല പൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക.
പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം പാത്രം അടച്ചുവെച്ച് നല്ലതുപോലെ വേവിക്കുക. തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞു വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയത് എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തേങ്ങാപ്പാൽ മാത്രം അതിൽ നിന്ന് അരിച്ചെടുത്ത് തേങ്ങാപ്പാല് കറിയിലേക്ക് ചേർത്തു കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ തിളപ്പിക്കുക. കിളച്ചു വരുമ്പോൾ അതിലേക്ക് പുഴുങ്ങി വച്ചിരിക്കുന്ന മുട്ട ചേർത്ത് കൊടുക്കുക. ശേഷം കറി കുറുകി വരുന്നത് വരെ ഇളക്കി കൊടുക്കുക. അതിനുശേഷം ആവശ്യത്തിന് മല്ലിയില ചേർത്ത് ഇളക്കി പകർത്തി വയ്ക്കാവുന്നതാണ്. ശേഷം രുചിയോടെ കഴിക്കാം. Credit : Kannur Kitchen