Making Of lemon Pickle Without Oil : നാരങ്ങാ അച്ചാർ തയ്യാറാക്കാം ഒരു തരി പോലും എണ്ണ ചേർക്കാതെ. ഇതുപോലെ നിങ്ങൾ അച്ചാർ തയ്യാറാക്കിയിട്ടുണ്ട്. ഈ നാരങ്ങ അച്ചാർ ഒട്ടും തന്നെ കയ്പ്പില്ലാതെ തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു കിലോഗ്രാം ചെറുനാരങ്ങ 4 കഷ്ണങ്ങളാക്കി കല്ലുപ്പ് ചേർത്ത് രണ്ടാഴ്ചത്തോളം അടച്ചു വയ്ക്കുക.
രണ്ടാഴ്ച കഴിഞ്ഞതിനുശേഷം അച്ചാർ തയ്യാറാക്കാൻ എടുക്കാം. അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് മൂന്ന് ടീസ്പൂൺ പിരിയൻ മുളകുപൊടി ചേർക്കാം. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ കായപ്പൊടി അര ടീസ്പൂൺ ഉലുവപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ വച്ച് രണ്ട് മിനിറ്റ് മൂപ്പിക്കുക.
ശേഷം അതിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞത് 15 അല്ലി വെളുത്തുള്ളി വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. അതിനുശേഷം ഉപ്പുപിടിച്ച ചെറുനാരങ്ങ ചേർത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. അടുത്തതായി ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളം ചേർത്ത് ഇളക്കിയെടുക്കുക.
ചെറുതായി ചൂടായി തുടങ്ങുമ്പോൾ അടുപ്പ് ഓഫ് ചെയ്യാം. അതിലേക്ക് 1/2 കപ്പ് വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം കടുക് ചെറുതായി പൊടിച്ചത് ഒരു ടീസ്പൂൺ നിറയെ ചേർത്തു കൊടുക്കുക. രുചികരമായ നാരങ്ങ അച്ചാർ റെഡി. ഇതുപോലെ നാരങ്ങ അച്ചാർ തയ്യാറാക്കി നോക്കൂ വളരെയധികം രുചികരം ആയിരിക്കും. Video Credit : sruthis Kitchen