പഴം ഇനി ഇരട്ടിമധുരത്തിൽ കഴിക്കാം. പഴം കൊണ്ട് തയ്യാറാക്കാം ഇതുപോലെ മധുരമൂറും നാലുമണി പലഹാരം. | Tasty Banana Coconut sweet Snack

Tasty Banana Coconut sweet Snack : പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ ഇതുപോലെ ഒരു നാലുമണി പലഹാരം. വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം വളരെ ഹെൽത്തി ആയതും മധുരമുള്ളതുമായ ഒരു പലഹാരം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ഗ്ലാസ് അരി എടുക്കുക.

അതിനുശേഷം നല്ലതുപോലെ കഴുകി ഒരു പാനിലേക്ക് ഇട്ട് നന്നായി ചൂടാക്കുക. അരിയെല്ലാം വറുത്തുവന്നതിനുശേഷം കോരി മാറ്റുക. അടുത്തതായി ചെയ്യേണ്ടത് ഒരു നേന്ത്രപ്പഴം ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാനിലേക്ക് കൊടുക്കുക. അതിലേക്ക് കാൽ ഗ്ലാസ് വെള്ളം കൂടി ചേർത്ത് പഴം നല്ലതുപോലെ വേവിച്ചെടുക്കുക. പഴം നന്നായി വെന്ത് ഉടച്ചെടുക്കുക.

ശേഷം അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർക്കുക. ശേഷം ശർക്കര നല്ലതുപോലെ അലിയിച്ച് എടുക്കുക. ശർക്കരയും പഴവും നല്ലതുപോലെ യോജിച്ചു വന്നതിനുശേഷം അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങ ചിരകിയത് ചേർത്ത് വീണ്ടും ഇളക്കി കൊടുക്കുക.

അതിനുശേഷം വലതു വച്ചിരിക്കുന്ന അരി നല്ലതുപോലെ പൊടിച്ച് ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് ഇളക്കി എടുക്കുക. ശേഷം ഉണ്ട പിടിക്കാൻ പാകമാകുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ശേഷം ചെറിയ ചൂടോടുകൂടി തന്നെ ഉരുട്ടിയെടുക്കുക. രുചിയോടെ കഴിക്കാം. Video Credit : Mia Kitchen

Leave a Reply

Your email address will not be published. Required fields are marked *