പൂവിന്റെ പേര് പറയാമോ? ഇതിന്റെ ഗുണങ്ങളെപ്പറ്റി അറിഞ്ഞാൽ പിന്നെ ഈ ചെടി എവിടെ കണ്ടാലും നിങ്ങൾ വിടില്ല.

കേരളത്തിൽ വളരെയധികം സുലഭമായി കാണുന്ന ഒരു ചെടിയാണ് കൃഷ്ണ കിരീടം. വളരെയധികം ഭംഗിയുള്ള കിരീടം പോലെ നിൽക്കുന്ന പൂക്കൾ ഉള്ള ചെടിയാണ് കൃഷ്ണകിരീടം. കേരളത്തിന്റെ പലസ്ഥലങ്ങളിൽ പല പേരുകളിലാണ് അറിയപ്പെടാറുള്ളത്. ഈ ചെടിയിൽ ഇതിന്റെ പൂവിനാണ് ഏറ്റവും കൂടുതൽ പ്രത്യേകത. വളരെയധികം മനോഹരമാണ് ഇതിന്റെ പൂക്കൾ.

കൂടാതെ ശലഭങ്ങളെല്ലാം തന്നെ ധാരാളമായി പരാഗണം നടത്തുന്ന ഒരു ചെടി കൂടിയാണ് ഇത്. എന്നാൽ ഇതിനെ വെറുമൊരു പൂവായി മാത്രം കാണാതിരിക്കുക. ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒരു ചെടി കൂടിയാണ് ഇത്. ഇതിന്റെ ഇലകൾക്ക് കീടനാശിനിയുടെ സ്വഭാവമുണ്ട് അതുകൊണ്ടുതന്നെ ഇതിന്റെ ഇലകളുടെ നേരിടുത്ത് കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്.

ഈച്ചകൾ പോലെയുള്ള പ്രാണികൾ വരുന്നത് തടയാനായി സാധിക്കും. ഇതിന്റെ നീരും വേപ്പെണ്ണയിൽ കാച്ചിയെടുത്ത് ശരീരത്തിൽ പൊള്ളലേറ്റ ഭാഗങ്ങളിൽ തേച്ചുകൊടുക്കുകയാണെങ്കിൽ വളരെ ആശ്വാസം ഉണ്ടാകും. അതുപോലെ തന്നെ ഇതിന്റെ പൂവ് വെളിച്ചെണ്ണയിൽ കാച്ചിയെടുത്ത് ശരീരത്തിന് ഉണ്ടാകുന്ന മുറിവുകളിൽ പുരട്ടി കൊടുക്കാവുന്നതാണ്.

അതുപോലെ തന്നെയും ഇതിന്റെ ഇലകൾ നന്നായി തിളയ്ക്കുന്ന വെള്ളത്തിൽ ഇട്ടു വയ്ക്കുക. ശേഷം തണുത്തതിനു ശേഷം വെള്ളത്തിൽ നിന്ന് ഇലകൾ പിഴിഞ്ഞെടുത്ത് ആ വെള്ളം ഉപയോഗിച്ച് കൊണ്ട് തലമുടി കഴുകാനും മറ്റും ഉപയോഗിക്കാം. വളരെയധികം നാച്ചുറൽ ആയ ഒരു താളി തയ്യാറാക്കാം. സാധാരണയായി വെളുത്ത നിറത്തിലും ചുവപ്പ് നിറത്തിലും ആണ് ഇത് കാണപ്പെടാറുള്ളത്. Video Credit : common beebee

Leave a Reply

Your email address will not be published. Required fields are marked *