Making Of Tasty Vendakka Curd Curry : ചൂട് ചോറിന്റെ കൂടെ കഴിക്കാൻ വളരെ രുചികരമായ ഒരു ഒഴിച്ചു കറി തയ്യാറാക്കാം. വെണ്ടയ്ക്ക ഉപയോഗിച്ചുകൊണ്ട് ഒരു വെറൈറ്റി ആയാൽ മോര് കറി ഉണ്ടാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരുമിച്ച് കാൽ കപ്പ് ചിരകിയ തേങ്ങ ചേർത്തു കൊടുക്കുക അതോടൊപ്പം തന്നെ 5 ചെറിയ ചുവന്നുള്ളി ചേർത്ത് കൊടുക്കുക.
മൂന്ന് പച്ചമുളക് അര ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം കറിക്ക് വേണ്ട വെണ്ടയ്ക്ക മീഡിയം വലുപ്പത്തിൽ മുറിച്ചതിന് ശേഷം എണ്ണയിലേക്ക് ഇട്ട് നല്ലതുപോലെ മൊരിയിച്ച് എടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കേണ്ടതാണ്. ശേഷം കോരി മാറ്റുക.
അതേ പാനിലേക്ക് അര ടീസ്പൂൺ കടുക്, ഒരു നുള്ള് ഉലുവ ചേർത്ത് മൂപ്പിക്കുക. അതിനുശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക മൂന്നു വറ്റൽമുളക് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിക്കുക. അതിലേക്ക് വഴറ്റി വച്ചിരിക്കുന്ന വെണ്ടയ്ക്ക കൂടി ചേർത്തു കൊടുക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക.
ശേഷം അതിലേക്ക് തൈര് ചേർത്ത് കൊടുക്കുക. പുളി അനുസരിച്ച് തൈരിന്റെ അളവിൽ വ്യത്യാസം വരുന്നതാണ്. ഒട്ടും തന്നെ കട്ട ഉണ്ടാകാൻ പാടില്ല. ശേഷം ആവശ്യത്തിന് ഉപ്പും ഒരു നുള്ള് കായപ്പൊടിയും ചേർത്ത് കൊടുക്കുക. തൈര് ഒഴിച്ചതിനു ശേഷം തിളപ്പിക്കാൻ പാടില്ല ചെറുതായി ചൂടായി വരുമ്പോൾ ഇറക്കി വയ്ക്കാവുന്നതാണ്. Video Credit : Shamees Kitchen