അടുക്കളയിൽ വീട്ടമ്മമാർക്ക് എല്ലാം ഒരുപാട് സമയമെടുത്ത് ചെയ്യുന്ന പണിയാണ് പച്ചക്കറികൾ അരിയുന്നത്. പാചകം ചിലപ്പോൾ വളരെ പെട്ടെന്ന് കഴിഞ്ഞേക്കാം പക്ഷേ അതിനുവേണ്ടി സാധനങ്ങൾ അരിഞ്ഞെടുക്കുന്നതിന് ആയിരിക്കും കൂടുതൽ സമയമെടുക്കാറുള്ളത്. കൂടാതെ പച്ചക്കറികൾ അരിയുന്നതിനിടയിൽ കൈ മുറിഞ്ഞാൽ പിന്നെ പറയേണ്ട.
അതുകൊണ്ടുതന്നെ എല്ലാ വീട്ടമ്മമാർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു ടിപ്പ് നോക്കാം. ഇതുപോലെ ചെയ്താൽ ഇനി ആർക്കും തന്നെ പച്ചക്കറികൾ അരിയുമ്പോൾ കൈ മുറിയും എന്ന പേടി വേണ്ട. അതിനായി ചെയ്യേണ്ടത് ഒരു കുപ്പി എടുക്കുക ശേഷം രണ്ടായി മുറിച്ച് അതിന്റെ ഒരു ഭാഗത്ത് നിന്ന് റ ഷേപ്പിൽ ഒരു ഭാഗം മുറിച്ചെടുക്കുക. ശേഷം അതിൽ ചെറിയ രണ്ട് ഹോൾ ഇട്ടു കൊടുക്കുക.
അതിന്റെ ഉള്ളിലൂടെ ഒരു റബ്ബർ ബാൻഡ് കേറ്റി രണ്ട് അറ്റങ്ങൾ തമ്മിൽ കെട്ടിവെക്കുക. ശേഷം പച്ചക്കറികൾ അരിയുമ്പോൾ പച്ചക്കറികൾ എല്ലാം കൂട്ടി പിടിക്കുന്ന കൈവിരലുകൾ ഇതിനകത്തേക്ക് കയറ്റുക. ഇപ്പോൾ നിങ്ങൾക്ക് കാണാം കൈവിരലുകൾക്ക് മുകളിൽ ഒരു ഹെൽമറ്റ് വച്ചിരിക്കുന്നതുപോലെ. അതിനുശേഷം പച്ചക്കറികൾ അരിയാവുന്നതാണ് ഇനി കൈ മുറിയും എന്ന പേടി വേണ്ട. അടുത്ത ഒരു കുപ്പി ഉപയോഗിച്ച് കൊണ്ടുള്ള ഒരു ടിപ്പ്.
ഏതെങ്കിലും രണ്ടു കുട്ടികൾ എടുക്കുക ശേഷം രണ്ടു വലിപ്പത്തിൽ ആയി അത് മുറിക്കുക. അതിനുശേഷം ഒരു കുപ്പിയുടെ അടിഭാഗത്ത് ഹോളുകൾ ഇട്ടു കൊടുക്കുക. ശേഷം ഇതിനകത്ത് നാം ദിവസവും പല്ലു തേക്കാൻ ഉപയോഗിക്കുന്ന ബ്രഷ് പേസ്റ്റ് എന്നിവയെല്ലാം ഇട്ടുവച്ച് മറ്റേ ഭാഗം കൊണ്ട് മൂടുക. ഇതേ രീതിയിൽ തന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികളും നമുക്ക് സൂക്ഷിച്ചു വയ്ക്കാം. കൂടുതൽ അടുക്കളുകൾ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ. Video Credit : Ansi’s Vlog