ആർത്തവ സമയത്ത് വീട്ടിൽ വിളക്ക് തെളിയിക്കാമോ? സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രധാനപ്പെട്ട കുറച്ചു ദിവസങ്ങളാണ് ആർത്തവ സമയം എന്ന് പറയുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം വിളക്ക് തെളിയിക്കുന്ന വീടുകളിൽ ആർത്തവ സമയങ്ങളിൽ വിളക്ക് തെളിയിക്കാൻ പാടുണ്ടോ എന്ന നിരവധി സംശയങ്ങൾ പലരും ഉന്നയിക്കാറുണ്ട്. ആർത്തവം എന്ന് പറയുന്നത് ഓരോ സ്ത്രീയെ സംബന്ധിച്ചിടത്തോളം ദൈവികമായ ഒരു കാര്യമാണ്.

എന്നാൽ അതിനെ ഒരു അശുദ്ധിയായി എന്ന് പലരും കണക്കാക്കുന്നുണ്ട് പക്ഷേ അശുദ്ധി എന്ന് പറയുന്നത് സ്ത്രീക്ക് മാത്രമുള്ളതല്ല അത് പുരുഷനും ബാധകമാണ്. ആർത്തവം സമയങ്ങളിൽ സ്ത്രീകൾക്ക് വീട്ടിൽ വിളക്ക് കത്തിക്കാമോ എന്ന് ചോദ്യത്തിന് താന്ത്രികപരമായി പറയാൻ പറ്റുന്ന മറുപടി ഇല്ല എന്നാണ്. വിളക്ക് തെളിയിക്കാനോ ക്ഷേത്രത്തിൽ പോകുന്നതിനു പാടില്ല.

ഈ സമയങ്ങളിൽ ദേവീക്ഷേത്രങ്ങളിൽ ഏഴു ദിവസങ്ങൾ കഴിഞ്ഞു ശിവക്ഷേത്രങ്ങളിൽ 10 ദിവസങ്ങൾ കഴിഞ്ഞു പോകാൻ പാടുള്ളൂ എന്നാണ് ഹൈന്ദവ വിശ്വാസപ്രകാരം പറയുന്നത്. വീട്ടിൽ വിളക്ക് കത്തിക്കേണ്ട കാര്യത്തെപ്പറ്റി പറയുകയാണെങ്കിൽ ആർത്തവം കഴിഞ്ഞതിനുശേഷം ഒരു ദിവസം കഴിഞ്ഞ് വിളക്ക് വയ്ക്കാവുന്നതാണ്. അതിന് യാതൊരു തെറ്റുമില്ല.

എന്നാൽ ആർഭാസമയ സമയത്ത് വിളക്ക് കത്തിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നതാണ് നല്ലത്. അത് സ്ത്രീയ്ക്ക് മാത്രം കൽപ്പിച്ചിരിക്കുന്ന അശുദ്ധി അല്ല പലതരം അശുദ്ധികളിൽ ഒന്നുമാത്രമാണ്. എന്നാൽ ഒരു വീട്ടിൽ ഒരു സ്ത്രീക്ക് ആർത്തവ സമയമാണെങ്കിൽ മറ്റൊരാൾക്ക് ആ വീട്ടിൽ വിളക്ക് വയ്ക്കാവുന്നതാണ്. അതുപോലെ തന്നെ താന്ത്രിക വിധിപ്രകാരം ഉള്ള മന്ത്രങ്ങൾ ജപിക്കാൻ പാടില്ല. ഇതുപോലെയുള്ള കാര്യങ്ങൾ ഇനി എല്ലാവരും തന്നെ ശ്രദ്ധിക്കുക. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *