കേരളത്തിലെ എല്ലായിടത്തും വളരെ സുലഭമായി കിട്ടുന്ന ഒരു ഭക്ഷണമാണ് ചക്ക അതുപോലെ മലയാളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒന്നു കൂടിയാണ് ചക്ക. ചക്കയുടെ സീസൺ തുടങ്ങി കഴിഞ്ഞാൽ പിന്നെ മിക്കവാറും എല്ലാ വീടുകളിലും തന്നെ ചക്ക ഉപയോഗിച്ചുകൊണ്ടുള്ള പലതരം വിഭവങ്ങൾ വീട്ടമ്മമാർ ഉണ്ടാക്കാറുണ്ട്. പക്ഷേ ഇടിച്ചക്ക ആണെങ്കിലും കടച്ചക്കയാണെങ്കിലും അതിന്റെ തോല് കളയാൻ ആയിരിക്കും വളരെയധികം ബുദ്ധിമുട്ടാറുള്ളത്.
പക്ഷേ ഇനി ഇവയുടെ പോലെ വളരെ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഒരു പുതിയ ടിപ്പ് പരിചയപ്പെടാം. ഇനി കൈ ഒട്ടിപ്പിടിക്കുകയോ അതുപോലെ കത്തി വൃത്തികേട് ആവുകയോ തുടങ്ങിയ പ്രശ്നങ്ങൾ ഇനി ചക്ക വെട്ടുമ്പോൾ ഉണ്ടാകില്ല. അതുപോലെ കടച്ചക്ക വെറുതെ കാണാതെ ഇതിനെ ക്യാൻസറിന്റെ പ്രതിരോധിക്കാൻ വരെ കഴിവുണ്ട്.
ചക്കയുടെ തോല് കളഞ്ഞെടുക്കുന്നതിനേയും ആദ്യം അതിന്റെ മൂക്കിന്റെ ഭാഗം നടുഭാഗം കട്ട് ചെയ്തതിനുശേഷം നടുവേ ഒന്നുകൂടി മുറിച്ച് കുക്കറിലേക്ക് ഇട്ടു കൊടുക്കുക. കുക്കറിൽ വെള്ളമെടുക്കുമ്പോൾ കുറച്ച് ഉപ്പിടുന്നത് വളരെ നല്ലതാണ്. അതിനുശേഷം മീഡിയം ഫ്ലെയിമിൽ വേവിച്ച് രണ്ട് വിസില്‍ ആകുമ്പോൾ എടുക്കാം.
ചൂടാറി കഴിഞ്ഞാൽ വളരെ സിമ്പിൾ ആയി തന്നെ കത്തികൊണ്ട് ഇവയുടെ തോല് നമുക്ക് ചെത്തിയെടുക്കാവുന്നതാണ്. അതുമാത്രമല്ല കൈകൊണ്ട് വളരെ നിഷ്പ്രയാസം തന്നെ ഇവ ഇടിച്ചെടുക്കുകയും ചെയ്യാം. എല്ലാവരും ഇനി കടച്ചക്ക കിട്ടുമ്പോൾ ഇതുപോലെ ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother Tips