Tasty Kerala Style Prawns Roast : ചെമ്മീൻ ഉപയോഗിച്ചുകൊണ്ട് സ്ഥിരം ഉണ്ടാക്കുന്ന വിഭവങ്ങളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഒരു വിഭവം തയ്യാറാക്കി എടുക്കാം. ചെമ്മീൻ റോസ്റ്റ് വളരെ ടേസ്റ്റിയായി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ 500 ഗ്രാം ചെമ്മീൻ എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയായി ഒരു പാത്രത്തിലേക്ക് വയ്ക്കുക.
ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു വയ്ക്കുക. 30 മിനിറ്റ് മാറ്റി വയ്ക്കുക അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് മസാല പുരട്ടിവെച്ച ചെമ്മീൻ ഇട്ടുകൊടുത്ത് അതിനുശേഷം നല്ലതുപോലെ പൊരിച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്ക് പകർത്തുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതുകഴിഞ്ഞ് ഒരു 20 ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേർക്കുക. അതോടൊപ്പം രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ പെരുംജീരകപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
കുട്ടികളുടെ പച്ചമണം മാറി വരുമ്പോൾ ഒരു തക്കാളി ചേർത്ത് മിക്സ് ചെയ്യുക അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക ശേഷം ഉപ്പ് ചേർക്കുക. അതോടൊപ്പം കറിവേപ്പിലയും ചേർത്തു നല്ലതുപോലെ ചൂടാക്കി എടുക്കുക. നല്ലതുപോലെ തിളച്ച കുറുകി വരുമ്പോൾ വറുത്ത് വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു കൊടുക്കുക. അതിനുശേഷം നന്നായി ഡ്രൈ ആയി വരുന്നത് വരെ ചൂടാക്കുക. ശേഷം മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Shamees Kitchen