എല്ലാവർക്കും തന്നെ വളരെ ഇഷ്ടമുള്ള ഒന്നാണ് പൊറോട്ട. വീടുകളിൽ പൊറോട്ട ഉണ്ടാക്കുന്നവർ വളരെ അധികം ഉണ്ടായിരിക്കും. മൈദ കൊണ്ടായിരിക്കും സാധാരണ എല്ലാവരും പൊറോട്ട ഉണ്ടാക്കാറുള്ളത് എന്നാൽ ഗോതമ്പുപൊടി ഉപയോഗിച്ച് കൊണ്ടും വളരെയധികം രുചികരമായ പൊറോട്ട തയ്യാറാക്കി എടുക്കാം. കുറേനേരം കുഴച്ച് വരത്തി വയ്ക്കേണ്ടതിന്റെയോ വീശി അടിക്കേണ്ടതിന്റെയോ യാതൊരു ആവശ്യവും ഇല്ലാതെ.
വളരെയധികം ലയറുകൾ ഉള്ള പൊറോട്ട തയ്യാറാക്കാൻ എടുക്കുന്ന പുതിയ ട്രിക്ക് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ആദ്യം തന്നെ മൂന്ന് കപ്പ് ഗോതമ്പ് പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്കും മാവ് കുഴക്കുന്ന പോലെ കുഴച്ചെടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്നതിലും ലൂസ് ആയി തയ്യാറാക്കുക.
അഞ്ചു മിനിറ്റോളം മാവ് കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. എല്ലാ ഉരുളകളും ഒരു പാത്രത്തിൽ ആക്കി മുകളിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. ഓരോ ഉരുളകളും പകുതിയോളം മുങ്ങുന്ന രീതിയിൽ എണ്ണ ഒഴിക്കുക ശേഷം അടച്ച് കുറച്ച് സമയം വയ്ക്കുക. അതിനുശേഷം ഉരുളകൾ ഓരോന്നും പരത്തി എടുക്കുക. വളരെ കനം കുറഞ്ഞു പരത്തിയെടുക്കുക ശേഷം ഒരു കത്തി ഉപയോഗിച്ച് കൊണ്ട് നീളത്തിൽ വരയുക.
ശേഷം അതിനുമുകളിൽ കുറച്ചു ഗോതമ്പ് പൊടി ഇട്ടു കൊടുത്ത് രണ്ടു വശത്തു നിന്നും ഉള്ളിലേക്ക് ചേർത്തുവയ്ക്കുക ശേഷം ചെറുതായി വലിച്ച് വട്ടത്തിൽ ചുറ്റി എടുക്കുക. അതിനുശേഷം കൈകൊണ്ട് പരത്തി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഇട്ടുകൊടുത്ത് രണ്ട് ഭാഗം നന്നായി മൊരിയിച്ചെടുക്കുക. അതിനുശേഷം എല്ലാവരുടെയും ചേർത്തുവച്ചുകൊണ്ട് വശങ്ങളിൽ നിന്ന് തട്ടി കൊടുക്കുക. ലെയറുകൾ ആയിത്തന്നെ പൊറോട്ട ലഭിക്കുന്നതാണ്. എല്ലാവരും ഇനി രീതിയിൽ തയ്യാറാക്കി നോക്കൂ. Video Credit : Resmees Curry World