ഈ ചെടിയുടെ പേര് പറയാമോ? ഇത് വീട്ടിൽ വളർത്തുന്നവർ ഇതൊന്നും അറിയാതെ പോയാൽ വലിയ നഷ്ടം ആയിരിക്കും.

സൗന്ദര്യ വർദ്ധനവിനും കേശവർദ്ധനവിനുമായി സാധാരണയായി ഉപയോഗിക്കാറുള്ള ഒരു ചെടിയാണ് കറ്റാർവാഴ. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാവരുടെ വീട്ടിലും കറ്റാർവാഴ ഉണ്ടായിരിക്കും. എന്നാൽ ആർക്കും അറിയാത്ത ഒരുപാട് ആരോഗ്യ ഗുണങ്ങൾ ആണ് കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്നത്. കറ്റാർവാഴയിൽ ജീവകങ്ങൾ അമിനോ അമ്ലങ്ങൾ ഇരുമ്പ് മാംഗനീസ് കാൽസ്യം സിംഗ് എൻസൈമുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.

പ്രമേഹരോഗം ആർത്രൈറ്റിസ്, അമിതമായ കൊഴുപ്പ്, കുഴിനഖം തുടങ്ങിയ അസുഖങ്ങൾക്ക് കറ്റാർവാഴയുടെ നീര് ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ ഇത് നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണ് കൂടാതെ ബാക്ടീരിയ പൂപ്പൽ എന്നിവയെയും തടയുന്നതോടൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കറ്റാർവാഴയ്ക്ക് സാധിക്കും. കറ്റാർവാഴയുടെ പോളയിൽ അടങ്ങിയിരിക്കുന്ന 16 ഘടകങ്ങളാണ് മരുന്ന നിർമ്മാണത്തിനായി വേർതിരിച്ച് ഉപയോഗിക്കാറുള്ളത്.

മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുള്ള ക്രീമുകൾ ചർമ്മത്തിന്റെ സ്വാഭാവികമായ അവസ്ഥ നിലനിർത്തുന്ന സൗന്ദര്യ വർദ്ധന വസ്തുക്കൾ എന്നിവയെല്ലാം നിർമ്മിക്കാൻ കറ്റാർവാഴയുടെ കുഴമ്പ് ഉപയോഗിക്കുന്നു . കണ്ണിനടിയിൽ ഉണ്ടാകുന്ന കറുത്ത നിറം മുഖത്തെ ചുളിവുകൾ എന്നിവ നീക്കുന്നതിന് കറ്റാർവാഴയുടെ ജെല്ല് മുഖത്ത് തേക്കുന്നത് നല്ലതാണ് ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ യാണ് ഇതിന് സഹായിക്കുന്നത്.

മുഖക്കുരു വരണ്ട ചർമം എന്നിവയെ ഇല്ലാതാക്കാൻ അല്പം കറ്റാർവാഴയുടെ ജെല്ലും കുറച്ചു നാരങ്ങാനീരും ചേർത്ത് മുഖത്ത് തേച്ചാൽ മതി. അതുപോലെ മലബന്ധം ഇല്ലാതാക്കാൻ, നല്ല ആരോഗ്യത്തിന് അതുപോലെ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനും കറ്റാർവാഴ വളരെയധികം സഹായിക്കും. കൂടുതൽ ആരോഗ്യകരമായ വിവരങ്ങൾ അറിയണമെങ്കിൽ വീഡിയോ കാണുക. Video Credit : Easy Tip 4 U

Leave a Reply

Your email address will not be published. Required fields are marked *