കേരളത്തിൽ എല്ലായിടത്തും സുലഭമായി വളരുന്ന ചെടിയാണ് ചെമ്പരത്തി. മിക്കവാറും എല്ലാവരുടെ വീടുകളിലും പലതരത്തിലുള്ള ചെമ്പരത്തികൾ ഉണ്ടായിരിക്കും. എന്നാൽ കൂടുതലായും കാണപ്പെടുന്നത് ചുവന്ന നിറത്തിലുള്ള ചെമ്പരത്തികളാണ്. ഇത്തരം ചെമ്പരത്തികൾ കാണാൻ മാത്രമല്ല പലതരത്തിലും ഉപയോഗിക്കപ്പെടാറുണ്ട്.
ചെമ്പരത്തിയുടെ ഇലയും പൂവും എല്ലാം തന്നെ കേശവർധനവിനായി പലരീതിയിൽ ഉപയോഗിച്ചുവരുന്നു. എന്നാൽ അതുമാത്രമല്ല ചെമ്പരത്തി പൂവ് ഉപയോഗിച്ചുകൊണ്ട് എല്ലാവർക്കും വളരെ രുചികരമായി കഴിക്കാൻ പറ്റുന്ന ഒരു ഡ്രിങ്ക് തയ്യാറാക്കാം. ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒന്നോ രണ്ടോ ചെമ്പരത്തി പൂവ് എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക.
ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളം എടുത്ത് അതിലേക്ക് ചെമ്പരത്തി പൂവിന്റെ ഇതളുകൾ ഓരോന്നായി ഇട്ടുകൊടുക്കുക. ശേഷം കുറച്ച് സമയം അതുപോലെ തന്നെ വയ്ക്കുക. ഇപ്പോൾ നിങ്ങൾക്ക് കാണാം ചെമ്പരത്തി പൂവിന്റെ നിറമെല്ലാം മാറി വളരെ ഇളം വൈലറ്റ് നിറം വന്നിരിക്കുന്നത്. ഇത് വളരെയധികം ആരോഗ്യകരമായ ഒരു ഡ്രിങ്കാണ്.
വേണമെങ്കിൽ ഇത് ഇതുപോലെ തന്നെ കുടിക്കാവുന്നതാണ്. അല്ലാത്തവർക്ക് അതിലേക്ക് ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. അതിനുശേഷം കുടിക്കാവുന്നതാണ്. വേണമെങ്കിൽ അത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചതിനുശേഷം കുടിക്കാം. വളരെയധികം ആരോഗ്യപ്രദമായതും രചകരമായ ചെമ്പരത്തിപ്പൂ ഡ്രിങ്ക് ഇനി എല്ലാവരും ഉണ്ടാക്കി നോക്കൂ. Video Credit : Ansi’s Vlog