ഹിന്ദു പുരാണങ്ങളിലും വാസ്തുശാസ്ത്രപ്രകാരവും ഏറ്റവും ശുഭകരമായ ഭാഗങ്ങളിൽ ഒന്നാണ് ഈശാന കോണിനെ കാണുന്നത്. ഇത് ഏതൊരു വീടിന്റെയും ഏതൊരു കെട്ടിടത്തിന്റെയും ഏറ്റവും ഐശ്വര്യപൂർണ്ണമായ പ്രധാനപ്പെട്ട ഭാഗമാണ്. ഈ ഭാഗം ആ വീട്ടിൽ വസിക്കുന്ന വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കാൻ വളരെയധികം സാധിക്കുന്ന പവിത്രമായ സ്ഥാനമാണ് അവരുടെ ആരോഗ്യം സമ്പത്ത് വിജയം ഐശ്വര്യം എന്നിവയെല്ലാം ഈ കോണിന് ആശ്രയിച്ചിരിക്കുന്നു എന്നാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്.
വീടിന്റെ വടക്ക് ഭാഗവും കിഴക്ക് ഭാഗവും ചേരുന്ന വടക്കു കിഴക്കേ മൂലയാണ് ഇത്. ഈ സ്ഥലത്തിന് ഇത്രയും പ്രാധാന്യം കാരണം എന്നാൽ ഈ ഭാഗത്തിലൂടെയാണ് നമ്മുടെ വീട്ടിലേക്കുള്ള എല്ലാത്തിലുള്ള ഊർജ്ജവും വന്നുചേരുന്നത് എന്നാണ് വിശ്വസിക്കുന്നത്. വീട്ടിലേക്ക് വരുന്ന സൂര്യപ്രകാശം മുതൽ എല്ലാതരത്തിലുള്ള എനർജിയും വീട്ടിലേക്ക് വന്നു കയറുന്ന കോണാണ് ഈശാന കോൺ.
അതുകൊണ്ടുതന്നെ ഈ മൂലയിൽ വളരെ ഉയരത്തിലുള്ള ഒന്നും തന്നെ പണിയാണോ നിൽക്കാനോ പാടില്ല. ആ ഭാഗത്ത് കെട്ടിടങ്ങളും ടാങ്കുകളോ വലിയ വൃക്ഷങ്ങളോ ഉണ്ടാകാൻ പാടില്ല. അതിന്റെ കാര്യം വീട്ടിലേക്ക് വരുന്ന എനർജി ഇല്ലാതെ വരും. അതുപോലെ തന്നെ വീടിന്റെ പ്രവേശന കവാടം വടക്ക് കിഴക്കേ മൂലയിൽ വരുന്നത് വളരെ ഉത്തമമാണ്. അതുപോലെ പൂജാമുറിക്കെല്ലാം വളരെ ഉത്തമമായ ദിശയാണ് ഈ മൂല. അതുപോലെ തന്നെ പഠനം മുറികൾ വീടിന്റെ ഈ ദിശയിൽ വയ്ക്കുന്നത് വളരെ നല്ലതാണ്.
കാരണം ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. അതുപോലെ തന്നെ വീട്ടിലെ പൂന്തോട്ടം സ്ഥാപിക്കാൻ പറ്റിയ ഉത്തമമായ സ്ഥാനമാണ് വടക്കു കിഴക്കേ മൂല. അതുപോലെ തന്നെ വടക്കു കിഴക്കേ മൂല വളരെ വൃത്തിയോടെ സൂക്ഷിക്കണം അവിടെ വേസ്റ്റുകളോ മറ്റോ അടിച്ചു കൂട്ടി ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ വഴക്കു കിഴക്കേ മൂലയിൽ കിണർ വരുന്നത് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Infinite Stories