Tasty Potato Masala Dry Fry : നല്ല ചൂട് ചോറിന്റെ കൂടെ പപ്പടം കഴിക്കുന്നതിന് പകരമായി വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കാം. ഒരെണ്ണം കിഴങ്ങ് ഉപയോഗിച്ചുകൊണ്ട് ഒരു വറവൽ തയ്യാറാക്കാം.ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.
ശേഷം ഒരു ടീസ്പൂൺ കടുക് ഒരു ടീസ്പൂൺ പരിപ്പ് ഒരു ടീസ്പൂൺ ഉഴുന്ന് എന്നിവ ചേർത്ത് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. മൂത്ത വരുമ്പോൾ അതിലേക്ക് മൂന്ന് വെളുത്തുള്ളി ചതച്ചത് 5 ചുവന്നുള്ളി ചതച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക. ശേഷം അതിലേക്ക് 4 ഉരുളൻ കിഴങ്ങ് കനം കുറഞ്ഞ വട്ടത്തിൽ അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കുക.
ശേഷം ആവശ്യത്തിന് ഉപ്പും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലതുപോലെ ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക. ഉരുളക്കിഴങ്ങ് അടച്ചുവെച്ച് വേവിക്കുക. ഉരുളൻ കിഴങ്ങ് നല്ലതുപോലെ വെന്തു വന്നതിനു ശേഷം അതിലേക്ക് ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക.
കിഴങ്ങ് നന്നായി റോസ്റ്റ് ആകുന്നത് വരെ നന്നായി മൂപ്പിക്കുക. ശേഷം അതിലേക്ക് രണ്ടു നുള്ള് കായപ്പൊടി ഒരു പകുതി നാരങ്ങ പിഴിഞ്ഞത് ആവശ്യത്തിന് കറിവേപ്പില എന്നിവ ചേർത്തു കൊടുത്ത് വീണ്ടും ഇളക്കിയെടുക്കുക. പാകമായതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക രുചിയോടെ കഴിക്കാം. Credit : Shamees Kitchen