എല്ലാവർക്കും തന്നെ വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ വളരെ കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായി തയ്യാറാക്കാം ഒരു സ്നാക്ക്. ഇതുപോലെ ഒരു പഞ്ഞി അപ്പം എല്ലാവർക്കും വളരെയധികം ഇഷ്ടപെടും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് നാലു മുട്ട പൊട്ടിച്ചൊഴിക്കുക ശേഷം അതിന്റെ മഞ്ഞക്കരു മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക.
ശേഷം മുട്ടയുടെ മഞ്ഞയിലേക്ക് 6 ടീസ്പൂൺ മൈദപ്പൊടി ചേർത്തു കൊടുക്കുക. ശേഷം അതിലേക്ക് ആറ് ടീസ്പൂൺ തിളപ്പിച്ച് ആറിയ പാല് ചേർക്കുക. ശേഷം ഇവയെല്ലാം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം മാറ്റിവയ്ക്കുക അടുത്തതായി മുട്ടയുടെ വെള്ളയിലേക്ക് രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. അതിലേക്ക് ആറു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക.
പൊടിച്ച പഞ്ചസാര ചേർത്തു കൊടുക്കുക. ശേഷം നല്ലതുപോലെ ബീറ്റർ ഉപയോഗിച്ചുകൊണ്ട് നന്നായി മിക്സ് ചെയ്യുക. മുട്ട പഞ്ഞി പോലെ സോഫ്റ്റ് ആയിരിക്കണം. ശേഷം അതിലേക്ക് വാനില എസ്സൻസോ അല്ലെങ്കിൽ നാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തത് ചേർക്കുക. ശേഷം അതിലേക്ക് കുറേശ്ശെയായി നേരത്തെ മിക്സ് ചെയ്ത മുട്ടയുടെ മഞ്ഞ ചേർത്ത് കൊടുക്കുക.
ശേഷം എല്ലാം നല്ലതുപോലെ മിക്സ് ചെയ്യുക. അടുത്തതായി ഒരു പാൻ എടുത്ത് അതിലേക്ക് നെയ്യോ എണ്ണയോ തേച്ചുപിടിപ്പിക്കുക. ശേഷം ബാറ്റർ ഒഴിച്ചു കൊടുക്കുക. അടുത്തതായി ഒരു ദോശക്കല്ല് ചൂടാക്കി അതിനു മുകളിലേക്ക് പാൻ വച്ച് മൂടുക. കേക്ക് നല്ലതുപോലെ പൊന്തി വരുന്നതിന് ഒരു മണിക്കൂർ എങ്കിലും ചെറിയ തീയിൽ വെച്ച് വേവിക്കേണ്ടതാണ്. ശേഷം പാത്രം തുറന്നു പുറത്തേക്ക് എടുത്ത് വയ്ക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Mia Kitchen