ഒരു തവണ ഫ്രിഡ്ജ് ഇതുപോലെ വൃത്തിയാക്കി നോക്കൂ. പിന്നെ ഒരു മാസത്തേക്ക് പിന്നെ ക്ലീൻ ചെയ്യേണ്ട.

ഇന്നത്തെ കാലത്ത് മിക്കവാറും എല്ലാവരുടെ വീട്ടിലും ഫ്രിഡ്ജ് ഉണ്ടായിരിക്കും. ഭക്ഷണങ്ങൾ കൂടുതൽ കാലം സൂക്ഷിച്ചുവയ്ക്കുന്നതിന് ഫ്രിഡ്ജ് എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്നതാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ വഴക്ക് പിടിക്കുന്ന ഒരു സ്ഥലം കൂടിയാണ് ഫ്രിഡ്ജ്. ഫ്രീസറിനകത്ത് ഇറച്ചിയോ മീനോ മറ്റോ സൂക്ഷിച്ചു വയ്ക്കുമ്പോൾ അതിൽ നിന്നും ചോര പോയി അവിടെയെല്ലാം വൃത്തികേടാകുന്ന സാഹചര്യമുണ്ടായേക്കാം.

അതുപോലെ തന്നെ അകത്ത് കറികളോ മറ്റോ പോയി വൃത്തികേടാകുന്ന പല അവസ്ഥകളും വീട്ടമ്മമാർ കണ്ടിട്ടുണ്ടാകും. ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു തവണ വൃത്തിയാക്കിയതിനു ശേഷം അതിനെ ഓരോ തട്ടുകളും ഒരു പ്ലാസ്റ്റിക് ക്ലീൻ റാപ്പർ ഉപയോഗിച്ചുകൊണ്ട് പൊതിഞ്ഞു വെക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കറികളോ മറ്റോ പോവുകയാണെങ്കിൽ ക്ലീൻ റാപ്പർ മാത്രം എടുത്തു കളഞ്ഞാൽ മതി.

ഫ്രിഡ്ജിന്റെ അകത്ത് ഒട്ടും തന്നെ അഴുക്ക് ഉണ്ടായിരിക്കുന്നതല്ല. അടുത്ത ഒരു ടിപ്പ് അടുക്കളയിൽ സ്ഥിരമായി ഉപയോഗിക്കുന്ന മുളകുപൊടി എത്രനാൾ ഉപയോഗിച്ചാലും അതിന്റെ സ്വാഭാവികമായ വ്യത്യാസമില്ലാതെ ഇരിക്കുന്നതിന് മുളകുപൊടി ഇട്ട് വയ്ക്കുന്ന പാത്രത്തിൽ കായത്തിന്റെ പൊടി ഇട്ട് മിക്സ് ചെയ്തു വയ്ക്കുക. ഇങ്ങനെ ചെയ്താൽ എത്രനാൾ കഴിഞ്ഞാലും മുളക് പൊടിയിൽ രുചി വ്യത്യാസം ഉണ്ടായിരിക്കുന്നതല്ല.

അതുപോലെ തന്നെ പച്ചക്കറികളോ മറ്റോ അരിയുന്നതിനായി ഉപയോഗിക്കുന്ന മരത്തിന്റെ പലകകൾ വൃത്തിയായി സൂക്ഷിച്ചു വയ്ക്കുന്നതിനായി കുറച്ച് ഉപ്പ് തേച്ച് കൊടുക്കുക. ഇങ്ങനെ ചെയ്താൽ അതിലെ അഴുക്കുകൾ എല്ലാം പെട്ടെന്ന് പോയി കിട്ടും. അതിനുശേഷം പലകയിൽ കുറച്ചു വെളിച്ചെണ്ണ കൂടി തേച്ചു വയ്ക്കുകയാണെങ്കിൽ ഒട്ടുംതന്നെ പൂപ്പൽ വരാതെ ഇരിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക. Video Credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *