Making Of Tasty Pine Apple Pachadi : സദ്യയിൽ വിളമ്പുന്ന വിഭവങ്ങളിൽ ഏറ്റവും സ്പെഷ്യൽ ആണ് പച്ചടികൾ. അതിൽ തന്നെ വളരെയധികം മധുരമൂറുന്ന ഒന്നാണ് പൈനാപ്പിൾ പച്ചടി. എല്ലാവർക്കും വളരെയധികം ഇഷ്ടമായ പൈനാപ്പിൾ പച്ചടി ഇനി വീട്ടിൽ തയ്യാറാക്കിയാലോ. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പൈനാപ്പിൾ എടുത്ത് നല്ലതുപോലെ വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കി അരിയുക. അതിൽനിന്ന് കുറച്ചു ഭാഗം എടുത്ത് മിക്സിയിലിട്ട് നന്നായി അരയ്ക്കുക.
ശേഷം ഇവ രണ്ടും ഒരു കുക്കറിനകത്തേക്ക് ഇട്ടുകൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നന്നായി തന്നെ യോജിപ്പിച്ച് എടുക്കുക. കുക്കർ അടച്ച് നല്ലതുപോലെ വേവിച്ചെടുക്കുക. അതേസമയം മറ്റൊരു പാത്രത്തിൽ രണ്ട് ശർക്കരയെടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ അരച്ച് എടുത്തു മാറ്റി വയ്ക്കുക.
അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചിരകിയെടുത്ത തേങ്ങ ചേർക്കുക അതിലേക്ക് ഒരു ടീസ്പൂൺ കടുക്, മൂന്ന് പച്ചമുളക്, ആവശ്യത്തിന് തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. അടുത്തതായി പൈനാപ്പിൾ നന്നായി വെന്തതിനുശേഷം ഒരു പാൻ ചൂടാക്കി ശേഷം പാനിലേക്ക് മാറ്റുക. അതിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കര ചേർത്തു കൊടുക്കുക ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്ത് കൊടുക്കുക.
അതിനുശേഷം ചെറുതായി തിളച്ചു വരുമ്പോൾ അതിലേക്ക് കുറച്ച് മുന്തിരി ചേർത്തു കൊടുക്കുക. ഇതേസമയം ഒരു മുക്കാൽ കപ്പ് തൈര് ഒട്ടും തന്നെ കട്ടകളില്ലാതെ അരച്ചെടുത്തതിനു ശേഷം ഇതിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം അപ്പോൾ തന്നെ തീ ഓഫ് ചെയ്യുക. അടുത്തതായി മറ്റൊരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ കടുക് രണ്ട് വറ്റൽ മുളക് ആവശ്യത്തിന് കറിവേപ്പില ചേർത്ത് നന്നായി വറുത്ത് പച്ചടിയിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. രുചിയോടെ കഴിക്കാം. Video Credit : Kannur Kitchen