സാധാരണയായി പൈപ്പ് വെള്ളത്തിൽ എല്ലാം തന്നെ ക്ലോറിൻ ഉണ്ടായിരിക്കും. എന്നാൽ ഈ ക്ലോറിൻ വെള്ളം ഉപയോഗിച്ചുകൊണ്ട് തലകുളിക്കുമ്പോൾ എല്ലാം മുടി നന്നായി തന്നെ കൊഴിഞ്ഞു പോകാറുണ്ട്. നഗരങ്ങളിൽ താമസിക്കുന്നവർക്ക് എല്ലാം തന്നെ ഈ പ്രശ്നം വളരെ രൂക്ഷമായി നേരിടുന്നതാണ്. കൂടാതെ ഈ വെള്ളത്തിൽ ഭക്ഷണം വയ്ക്കുമ്പോൾ യഥാർത്ഥ രുചിയില്ലാതെ ക്ലോറിന്റെ ഒരു രുചി ലഭിക്കുന്നതുമാണ്.
അതുകൊണ്ടുതന്നെ ഇനി വളരെ എളുപ്പത്തിൽ ക്ലോറിൻ വെള്ളത്തിൽ നിന്ന് അതിന്റെ ക്ലോറിൻ രുചി ഇല്ലാതാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. അതുപോലെ തന്നെ ഇനി ധൈര്യമായി ഈ വെള്ളത്തിൽ തലകുളിക്കുകയും ചെയ്യാം. അതിനായി ക്ലോറിൻ വെള്ളം എടുത്തു സൂക്ഷിച്ചു വെക്കുമ്പോൾ പ്ലാസ്റ്റിക് ബക്കറ്റിൽ എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ശേഷം എല്ലാവരുടെ വീട്ടിലും തന്നെ ചിരട്ട ഉണ്ടായിരിക്കും. ഈ ചിരട്ട കുറച്ച് സമയം വെള്ളത്തിൽ ഇട്ടു വയ്ക്കുക രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം ആ വെള്ളം ഉപയോഗിക്കാവുന്നതാണ്. അതുപോലെ കുടിക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ ഒരിക്കലും അടച്ചുവച്ച് തിളപ്പിക്കാതിരിക്കുക. മാത്രമല്ല ക്ലോറിൻ വെള്ളം ഉപയോഗിച്ചുകൊണ്ട് ചോറ് വയ്ക്കുന്നവരാണെങ്കിൽ അതും അടച്ചുവെച്ച് ചോറ് വേവിക്കാതിരിക്കുക.
അങ്ങനെ ചെയ്യുകയാണെങ്കിൽ വെള്ളം തിളപ്പിച്ചതിനുശേഷം വെള്ളത്തിൽ ക്ലോറിന്റെ രുചി ഉണ്ടായിരിക്കുകയില്ല അതുപോലെ ചോറിനും ക്ലോറിന്റെ രുചി ഉണ്ടായിരിക്കുകയില്ല. അതുപോലെ തന്നെ ക്ലോറിൻ വെള്ളത്തിൽ വാഴയില ചെറിയൊരു കഷണം ഇട്ടുകൊടുക്കുകയാണെങ്കിൽ ക്ലോറിൻടെ മണവും അതിന്റെ അംശങ്ങളും എല്ലാം വെള്ളത്തിൽ നിന്നും പോയി കിട്ടും. അതിനുശേഷം വളരെ ധൈര്യമായി തന്നെ വെള്ളം തലകുളിക്കാൻ ഉപയോഗിക്കാവുന്നതാണ്. എല്ലാവരും തന്നെ ഈ ടിപ്പ് ചെയ്തു നോക്കുക. Credit : Grandmother Tips