Easy And Tasty Steamed snack : തേങ്ങയും അരിപ്പൊടിയും ഉണ്ടെങ്കിൽ രാവിലെ വളരെ വെറൈറ്റി ആയ ഒരു ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാം. കുട്ടികൾക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായിരം തന്നെ മിക്സിയുടെ ജാർ ലേക്ക് രണ്ട് കപ്പ് തേങ്ങ ചിരകിയത് ചേർക്കുക.
അതിലേക്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് 5 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ആവശ്യത്തിന് കറിവേപ്പില ചെറുതായി അരിഞ്ഞത്, അതോടൊപ്പം ഒരു ടീസ്പൂൺ മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സിയിൽ നല്ലതുപോലെ കറക്കി എടുക്കുക. ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ചേർത്തു കൊടുക്കരുത്. ചമ്മന്തി തയ്യാറാക്കുന്നതുപോലെ ഉണ്ടാക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. ഒരു പാൻ ചൂടാക്കി അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക.
ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക അതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും പകുതി സവാള അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. അടുത്തതായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അരിപ്പൊടി എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിക്കുക.
ശേഷം നല്ല തിളച്ച വെള്ളം ഒഴിച്ചുകൊടുത്തു ഇടിയപ്പത്തിന് മാവ് തയ്യാറാക്കുന്നതുപോലെ തയ്യാറാക്കി എടുക്കുക. ശേഷം അതിൽ നിന്ന് ചെറിയ ഉരുളകൾ എടുത്ത് കയ്യിൽ വെച്ച് പരത്തിയെടുക്കുക. അതിനുശേഷം തയ്യാറാക്കിയ ഫില്ലിംഗ് അതിനുള്ളിൽ വെച്ച് പൊതിയുക. അതിനുശേഷം ആവിയിൽ നല്ലതുപോലെ വേവിച്ചെടുക്കുക. നന്നായി വെന്തു കഴിയുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Hisha’s Cookworld