ഇതുപോലെ ഒരു സാമ്പാർ ആരും തന്നെ കഴിച്ചിട്ടുണ്ടാവില്ല. സാമ്പാർ ഇനി ഇതുപോലെ തയ്യാറാക്കി നോക്കൂ.

എല്ലാവരും തന്നെ വീട്ടിൽ കൂടുതലായി ഉണ്ടാക്കുന്ന കറി ആയിരിക്കും സാമ്പാർ. സാധാരണ വീട്ടമ്മമാരുടെ രാവിലെ ബ്രേക്ക് ഫാസ്റ്റിനും ഉച്ചയ്ക്ക് ചോറിനുമായി ഒരുമിച്ച് സാമ്പാർ വയ്ക്കുന്നവർ ആയിരിക്കും. അങ്ങനെയുള്ള വീട്ടമ്മമാര് നമുക്കിടയിൽ ധാരാളമാണ്. ഇപ്പോഴെല്ലാം എന്നും ഉണ്ടാകുന്ന സാമ്പാറിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ ഒരു സാമ്പാർ ഉണ്ടാക്കിയെടുക്കാം.

ഒരുതവണ ഇതുപോലെ തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക അതിലേക്ക് അര ടീസ്പൂൺ നല്ലജീരകം ചേർക്കുക.മൂത്ത് വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ പരിപ്പ് ഒരു ടീസ്പൂൺ ഉഴുന്നു ചേർത്ത് നന്നായി മൂപ്പിക്കുക ശേഷം ഒരു ടീസ്പൂൺ ഇഞ്ചി ചെറുതായി ചതച്ചതും രണ്ട് പച്ചമുളകും ഒരു വലിയ സവാള ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലതുപോലെ വാട്ടിയെടുക്കുക.

അതിലേക്ക് അരക്കപ്പ് ക്യാരറ്റ് ചെറുതായി അരിഞ്ഞത് ചേർക്കുക. ശേഷം പച്ചക്കറി എല്ലാം ചെറുതായി വാട്ടി എടുക്കുക. പകുതി വാടി വരുമ്പോൾ അതോടൊപ്പം തന്നെ അര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു കപ്പ് മുരിങ്ങയില ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അടച്ചുവെച്ച് വേവിക്കാവുന്നതാണ്. അടുത്തതായി മറ്റൊരു പാത്രത്തിൽ രണ്ട് കപ്പ് തൈര് എടുക്കുക.

നല്ല പുളിയുള്ള തൈര് തന്നെ എടുക്കുക ശേഷം അതിലേക്ക് അരക്കപ്പ് വെള്ളം ചേർത്ത് നല്ലതുപോലെ കട്ടകൾ ഇല്ലാതെ ഇളക്കി യോജിപ്പിക്കുക. ശേഷം പാനിലേക്ക് ഒഴിച്ചുകൊടുക്കുക ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ചെറുതായി ചൂടായി വരുമ്പോൾ തീ ഓഫ് ചെയ്യുക. തൈര് ചേർത്താൽ പിന്നെ അധികം തിളപ്പിക്കാൻ പാടില്ല. ശേഷം ഇറക്കി വയ്ക്കുക രുചിയോടെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Credit : Shamees Kitchen

Leave a Reply

Your email address will not be published. Required fields are marked *