ഈ ചെടിയുടെ പേര് പറയാമോ? മുറിവ് ഉണക്കുന്നതിന് ഇതിലും വലിയ മരുന്ന് വേറെയില്ല.

കേരളത്തിന്റെ കാലാവസ്ഥയിൽ വളരെ സുലഭമായി തന്നെ ഉണ്ടായിവരുന്ന ഒരു ചെടിയാണ് മുറിക്കൂടി എന്ന് പറയുന്നത്. പല സ്ഥലങ്ങളിൽ ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇലയുടെ മുകൾവശം കടുത്ത നിറത്തിലുള്ള പച്ചനിറവും അതുപോലെ തന്നെ ഇലയുടെ അടിവശം വൈലറ്റ് നിറവുമാണ്. ചിലപ്പോൾ ഇതിന്റെ തണ്ടുകളിൽ വൈലറ്റ് കലർന്ന പച്ച നിറം ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ ഈ ചെടിയെ പെട്ടെന്ന് തന്നെ തിരിച്ചറിയാനും സാധിക്കും. കേരളത്തിൽ ഇത് അലങ്കാര ചെടികൾ ആയും അതുപോലെ ഔഷധ ചെടിയായും വളർത്തുന്നവർ ധാരാളമാണ്.

തന്നെ പരിപാലനം ആവശ്യമില്ലാതെ വളരെ നന്നായി തന്നെ വളർന്നുവരുന്ന ഒരു ചെടിയാണ് ഇത്. ധാരാളം വെള്ളം ലഭിക്കുന്ന സ്ഥലങ്ങളിൽ ഒരുപാട് പടർന്ന് പിടിക്കാൻ ഈ ചെടിക്ക് സാധിക്കും. കൂടുതലായും ഈ ചെടി പേരുപോലെതന്നെ ഉപയോഗിക്കുന്നത് മുറിവുകൾ ഉണക്കുന്നതിന് വേണ്ടിയാണ്. ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ആയാലും വലിയ മുറിവുകൾ ആയാലും ഈ ഇല പിഴിഞ്ഞെടുത്ത് അതിന്റെ നീര് മുറിവുകളിൽ തേക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറിവുകൾ ഉണങ്ങുന്നതിന് സഹായകമായിരിക്കും.

ഒറ്റ ദിവസം കൊണ്ട് തന്നെ മുറിവുകളിൽ ഉണ്ടാകുന്ന നീര് വേദന അമിതമായ രക്തസ്രാവം എന്നിവയെല്ലാം വളരെ പെട്ടെന്ന് അകറ്റാൻ ഇതുമൂലം സാധിക്കും. പ്രമേഹ രോഗികൾക്കെല്ലാം തന്നെ ഈ മരുന്ന വളരെ ധൈര്യമായി ഉപയോഗിക്കാവുന്നതാണ് കാരണം അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ വളരെ അധികം സമയമെടുക്കുന്നു പക്ഷേ ഇത് ഉപയോഗിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുറിവുകൾ ഉണങ്ങി കിട്ടുന്നതാണ്.

മറ്റു മരുന്നുകൾ ഉപയോഗിക്കുന്നതിനേക്കാൾ ഈ ചെടി വളരെയധികം ഉപകാരപ്രദമാണ്. അതുപോലെ തന്നെ മുറിവുകളിൽ ഉണ്ടാകുന്ന പഴുപ്പ് ഇത് ഉപയോഗിച്ചാൽ ഒട്ടും തന്നെ ഉണ്ടാവുകയില്ല. അതുമാത്രമല്ല ഇതിനെ വിഷം കളയുന്ന ഒരു കഴിവുകൂടിയുണ്ട്. ചെറിയ പ്രാണികൾ കടിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെ ഉപകാരമാണ്. എല്ലാവരും തന്നെ വീടുകളിൽ ഈ ചെടി നിർബന്ധമായും വളർത്തേണ്ടതാണ്. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *