ഉപ്പും വിനാഗിരിയും ഉപയോഗിച്ചുകൊണ്ട് അടുക്കളയിൽ ചെയ്യാൻ പറ്റുന്ന ഒരുപാട് കാര്യങ്ങൾ നോക്കാം. ജോലികളെല്ലാം തന്നെ വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സാധിക്കും. ആദ്യം തന്നെ എല്ലാവരുടെയും വീട്ടിലും ഫ്ലാസ്ക്കുകൾ ഉണ്ടായിരിക്കും. കുറെനാൾ ഉപയോഗിച്ചു കഴിഞ്ഞാൽ അതിൽ ആ ഭക്ഷണപദാർത്ഥത്തിന്റെ മണം അവശേഷിക്കും. ഇത് ഇല്ലാതാക്കുന്നതിനായി ഫ്ലാസ്കിൽ ആദ്യം കുറച്ച് ചൂടുവെള്ളം ഒഴിക്കുക ശേഷം അര ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക .
അതോടൊപ്പം ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരിയും ചേർത്ത് കുപ്പി അടച്ചു നല്ലതുപോലെ കുലുക്കി എടുക്കുക. ശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകി കളയുക. മണമെല്ലാം തന്നെ പോയി കിട്ടും. ഇന്നത്തെ കാലത്ത് പച്ചക്കറികൾ എല്ലാം തന്നെ ധാരാളം വിഷങ്ങൾ അടങ്ങിയിരിക്കുന്നതാണ് അതുകൊണ്ട് പച്ചക്കറികൾ ഉപയോഗിക്കുന്നതിനു മുൻപായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കലക്കി പച്ചക്കറികൾ എല്ലാം കുറച്ച് സമയം അതിൽ മുക്കിവച്ച് എടുക്കുക.
അടുത്തതായി മുട്ട പുഴുങ്ങുന്ന സമയത്ത് മുട്ട പൊട്ടി പോകാതിരിക്കുന്നതിനായി അതിലേക്ക് കുറച്ച് ഉപ്പു വിനാഗിരിയും ചേർത്ത് കൊടുത്താൽ മുട്ട പൊട്ടാതെ വെന്തു കിട്ടും. അടുത്തതായി എല്ലാവരുടെ വീട്ടിലും പച്ചക്കറികൾ അരിയുന്നതിനായി പലകകൾ ഉണ്ടായിരിക്കും. അതുകൊണ്ട് അവയിൽഉണ്ടാകുന്ന കറുത്ത പാടുകൾ ഇല്ലാതാക്കുന്നതിനായി ആദ്യം കുറച്ചു ഉപ്പ് വിതറി കൊടുക്കുക അതിനുശേഷം അതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ച് കൊണ്ട് ഉരച്ചു വൃത്തിയാക്കുക.
അടുത്തതായി വീട്ടിലെ സ്റ്റീൽ പാത്രങ്ങൾ തിളക്കം പോയാൽ അതിന്റെ തിളക്കം നിലനിർത്തുന്നതിന് ഒരു പാത്രത്തിൽ കുറച്ച് വെള്ളവും വിനാഗിരിയും ഒഴിച്ച് ഉരച്ച് വൃത്തിയാക്കി എടുക്കുക. അതുപോലെ തന്നെയാണ് വീട്ടിൽ ചായ കുടിക്കുന്ന കപ്പുകളിൽ ഉണ്ടാകുന്ന കറ പിടിച്ച പാടുകൾ ഇല്ലാതാക്കുന്നതിനും ഇതേ രീതിയിൽ തന്നെ ഉപ്പും വിനാഗിരിയും ഒഴിച്ച് ഉരച്ച് വൃത്തിയാക്കുക. വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ എല്ലാം പോകുന്നതാണ്. Credit : infro tricks