ഇന്നത്തെ കാലത്ത് എല്ലാ വീടുകളിലും തന്നെ ഉണ്ടായിരിക്കുന്ന ഒന്നാണ് ഗ്യാസ് അടുപ്പുകൾ. വളരെ പെട്ടെന്ന് തന്നെ പാചകം ചെയ്തു തീർക്കാം എന്നതാണ് ഇതിന്റെ പ്രയോജനം എന്ന് പറയുന്നത്. എന്നാൽ തന്നെ പാചകത്തിനു ശേഷം വളരെ പെട്ടെന്ന് അഴുക്കുപിടിക്കാൻ സാധ്യതയുള്ള ഒരു സ്ഥലം കൂടിയാണ് ഗ്യാസ് അടുപ്പുകൾ എന്ന് പറയുന്നത്. അവയിൽ പറ്റിപ്പിടിക്കുന്ന പല അഴുക്കുകളും വൃത്തിയാക്കി എടുക്കാൻ ഒരുപാട് സമയം എടുക്കേണ്ടി വരുന്നു. എന്നാൽ ഇനി അധികം സമയം ഒന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ അടുപ്പുകൾ വൃത്തിയാക്കി എടുക്കാം.
ആദ്യം തന്നെ ഗ്യാസ് അടുപ്പുകളിൽ നിന്ന് അതിന്റെ ബർണർ വൃത്തിയാക്കി എടുക്കാം. അതിനായി ഒരു പാത്രം എടുത്ത് കുറച്ചു വെള്ളം ഒഴിക്കുക ശേഷം അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. ശേഷം എല്ലാം നന്നായി ഇളക്കി യോജിപ്പിച്ച് കഴിഞ്ഞാൽ ബർണറുകൾ അതിലേക്ക് മുക്കി വയ്ക്കുക. അഴക്കുകളെല്ലാം തന്നെ വളരെ പെട്ടെന്ന് ഇളകി വരുന്നത് കാണാം.
അടുത്തതായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുക അതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരി ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഗ്യാസ് അടുപ്പിന്റെ ബർണറുകളുടെ ചേർന്ന് കാണുന്ന സ്റ്റീൽ ഭാഗത്ത് അഴുക്കുകൾ ഉള്ള ഭാഗത്ത് ഒഴിച്ചു കൊടുക്കുക. ശേഷം ഒരു അഞ്ചുമിനിറ്റ് അതുപോലെ വെക്കുക.
അടുത്തതായി ഗ്യാസ് അടുപ്പിന്റെ ഭാഗ്യ ഭാഗങ്ങൾ വൃത്തിയാക്കുന്നതിനായി ഒരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് അതിലേക്ക് കുറച്ച് പാത്രം കഴുകുന്ന സോപ്പും ഡെറ്റോളും ഒഴിച്ച് മിക്സ് ചെയ്യുക. അതിനുശേഷം ഒരു സ്പ്രേ കുപ്പിയിൽ ആക്കി എല്ലാ ഭാഗത്തും ഒഴിച്ച് വൃത്തിയാക്കി എടുക്കുക. ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് സ്റ്റീൽ ഭാഗത്തെ അഴുക്കുകൾ എല്ലാം വൃത്തിയാക്കുക അതുപോലെ ബർണറുകളും ഒരു സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു വൃത്തിയാക്കുക. വളരെ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ് എല്ലാവരും ചെയ്തു നോക്കുക. Video Credit : Resmees Curry World