Tasty Onion Masala Side Dish : രാവിലെ ബ്രേക്ക്ഫാസ്റ്റ് എന്തുതന്നെ ഉണ്ടാക്കിയാലും അതിനെല്ലാം തന്നെ നല്ല കോമ്പിനേഷൻ ആയ ഉള്ളി മസാല കറി തയ്യാറാക്കാം. ഇതുപോലെ തയ്യാറാക്കിയാൽ വളരെയധികം രുചികരമായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് അര കപ്പ് തേങ്ങ ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. തേങ്ങ ഡ്രൈ ആയി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ ചെറിയ ജീരകം, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, കാൽ കപ്പ് നിലക്കടല എന്നിവ ചേർത്ത് വീണ്ടും ഫ്രൈ ചെയ്തെടുക്കുക.
ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്ത് മാറ്റി വയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ശേഷം രണ്ട് പച്ചമുളക് കീറിയത് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് ആവശ്യത്തിന് കറിവേപ്പില ചേർത്ത് വഴറ്റിയെടുക്കുക. അടുത്തതായി പത്തോ പതിനഞ്ചോ ചെറിയ ചുവന്നുള്ളി ചേർത്ത് കൊടുക്കുക. ശേഷം വഴന്നു വരുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി കൊടുക്കുക.
ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് മൂന്ന് ടീസ്പൂൺ ചേർത്ത് കൊടുക്കുക ശേഷം നന്നായി ഇളക്കി എടുക്കുക. അതിലേക്ക് നേരത്തെ അരച്ചുവച്ച് തേങ്ങയുടെ മിക്സ് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. കറി നല്ലതുപോലെ വെന്ത് എണ്ണ എല്ലാം തെളിഞ്ഞു വരുമ്പോൾ മല്ലിയില ചേർത്ത് ഇറക്കി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Shamees Kitchen