തൈര് ഉണ്ടാക്കിയെടുക്കുന്ന തലേദിവസം തന്നെ പാലിൽ തൈര് ഒഴിച്ച് തയ്യാറാക്കുകയാണ് എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല വെറും അരമണിക്കൂർ കൊണ്ട് തന്നെ കുക്കർ ഉപയോഗിച്ച് കൊണ്ട് നല്ല കട്ട തൈര് ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണ് ഈ തൈര് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാക്കറ്റ് പാലെടുത്ത് നല്ലതുപോലെ ചൂടാക്കുക. കുറഞ്ഞത് അഞ്ച് മിനിറ്റ് എങ്കിലും ചൂടാക്കി എടുക്കണം. അതിനുശേഷം ഇറക്കിവെച്ച് ചൂടാറാനായി മാറ്റിവയ്ക്കുക.
അതിനുശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒഴിക്കുക. പാലിന് അപ്പോൾ ചെറിയ ചൂട് ഉണ്ടായിരിക്കേണ്ടതാണ്. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ശേഷം നല്ലതുപോലെ ഇളക്കി കൊടുക്കുക. ഇത് പെട്ടെന്ന് തന്നെ കട്ട തൈര് ആകുന്നതിന് ഇനി കുക്കർ ഉപയോഗിക്കാം. അതിനായി ഒരു കുക്കർ എടുക്കുക.
കുക്കറിലേക്ക് ഇറക്കിവയ്ക്കാൻ പാകത്തിലുള്ള ഒരു പാത്രം എടുത്തു വയ്ക്കുക. ശേഷം അതിലേക്ക് നല്ല തിളച്ച വെള്ളം ഒഴിക്കുക. അതിനുശേഷം തൈര് മിക്സ് ചെയ്തു വച്ചിരിക്കുന്ന പാത്രം ചൂട് വെള്ളത്തിലേക്ക് ഇറക്കി വയ്ക്കുക. ശേഷം ആ പാത്രം മൂടി കുക്കർ അടച്ചു വയ്ക്കുക. അരമണിക്കൂർ നേരത്തേക്ക് അടച്ചുവയ്ക്കുക.
അതിനുശേഷം തുറന്നു നോക്കുക. വളരെയധികം നാച്ചുറൽ ആയി തന്നെ രുചികരമായ കട്ട തൈര് തയ്യാറായിരിക്കുന്നത് കാണാം. ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. നല്ല പുളിയുള്ള തൈര് തന്നെ ലഭിക്കും. ശേഷം ഇത് ഉപയോഗിച്ച് കൊണ്ട് ഓരോരുത്തർക്കും ഇഷ്ടമുള്ള വിഭവങ്ങൾ തയ്യാറാക്കാം. എല്ലാവരും ഇന്ന് തന്നെ ഇതുപോലെ തൈര് ഉണ്ടാക്കി നോക്കൂ. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക. Video Credit : Ansi’s Vlog