സാധാരണയായി വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിന് വളരെയധികം പാടുള്ള ജോലിയാണ് അതിൽ തന്നെ വെള്ള വസ്ത്രങ്ങളിൽ വൃത്തിയാക്കുന്നതിന് വളരെയധികം കഷ്ടം തന്നെയാണ് കാരണം അഴകുകൾ വൃത്തിയാക്കി കഴിഞ്ഞാലും അതിന്റെ പാടുകൾ അതുപോലെ തന്നെ അവശേഷിക്കും. എന്നാൽ ഇനി ആരും തന്നെ പേടിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ വെള്ള വസ്ത്രങ്ങളിൽ പറ്റി പിടിക്കുന്ന ഏതൊരഴുക്കം വൃത്തിയാക്കി എടുക്കാം.
ഞാൻ എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു ബക്കറ്റ് എടുക്കുക അതിലേക്ക് കുറച്ച് ചൂടുവെള്ളം ഒഴിക്കുക. അതിലേക്ക് കുറച്ചു കൂടി പച്ചവെള്ളം ചേർത്ത് ഇളം ചൂടുവെള്ളം ആക്കുക. അതിലേക്ക് ഒരു നാരങ്ങാനീര് പിഴിഞ്ഞ് ഒഴിക്കുക. ശേഷം രണ്ട് ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക. ഈ വെള്ളത്തിൽ വെള്ള വസ്ത്രങ്ങളും ഒക്കെ വെച്ചാൽ തന്നെ വളരെയധികം നാച്ചുറൽ ആയ കളറിൽ അത് നിലനിൽക്കുന്നതാണ്. ശേഷം അതിലേക്ക് നമ്മൾ സാധാരണ ഉപയോഗിക്കുന്ന ഏതെങ്കിലും ലിക്വിഡ് ഡിറ്റർജന്റെ ഒഴിക്കുക.
അതിനുപകരമായി സോപ്പുപൊടി ചേർത്തു കൊടുത്താലും മതി. അതിനുശേഷം നല്ലതുപോലെ ഇളക്കി എടുക്കുക. ഇതിലേക്ക് അഴുക്കുപിടിച്ച വെള്ള വസ്ത്രങ്ങൾ മുക്കി വെക്കുക. ഏതുതരത്തിലുള്ള അഴുക്കുപിടിച്ച വസ്ത്രങ്ങൾ ആയാലും കുഴപ്പമില്ല. ശേഷം കൈകൊണ്ട് നല്ലതുപോലെ തിരുമ്മിയെടുക്കുക. ഒരു 10 മിനിറ്റോളം മുക്കി വയ്ക്കുക അതിനുശേഷം വസ്ത്രങ്ങൾ പുറത്തേക്ക് എടുത്ത് കൈകൊണ്ട് നല്ലതുപോലെ തിരുമ്മിയെയെടുക്കുക.
ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ച് ഉരച്ചെടുക്കാവുന്നതാണ്. അടുത്ത ഒരു മാർഗ്ഗം കറപിടിച്ച ഭാഗത്ത് കുറച്ച് ലൈസോൾ ഒഴിച്ചുകൊടുക്കുക ശേഷം ഒരു ടീസ്പൂൺ ബേക്കിംഗ് സോഡാ അഴുക്കുപിടിച്ച ഭാഗത്ത് ഇട്ടുകൊടുക്കുക അതിനുശേഷം ഒരു ടീസ്പൂൺ വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം ഉപയോഗിച്ച് കൊണ്ട് ഉരച്ചു കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ അഴകുകൾ വൃത്തിയായി വരുന്നത് കാണാം. എല്ലാവരും തന്നെ ഈ മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തു നോക്കുക. Video Credit : Resmees Curry World