Tasty North Indian Potato Curry : ഉരുളൻ കിഴങ്ങ് നിങ്ങൾ ആരും ഇതുവരെ രുചിച്ചു നോക്കാത്ത പുതിയ രുചിയിൽ തയ്യാറാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.ശേഷം രണ്ട് ഏലക്കായ ഒരു ചെറിയ കഷണം പട്ട മൂന്ന് ഗ്രാമ്പൂ എന്നിവ ചേർത്ത് ചൂടാക്കുക അതോടൊപ്പം അര ടീസ്പൂൺ ചെറിയ ജീരകം ചേർത്തു കൊടുക്കുക ഒരു നുള്ള് കായപ്പൊടി കൂടി ചേർത്തു കൊടുക്കുക.
ഇവയെല്ലാം നന്നായി മൂത്തു വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. സവാള വഴന്നു പാകമാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊടുക്കുക. അതിനുശേഷം ഒരു ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ പെരുംജീരകപ്പൊടിയും അര ടീസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ ഗരം മസാല എന്നിവയെല്ലാം ചേർത്ത് പൊടികളുടെ പച്ചമണം എല്ലാം മാറി വരുന്നത് വരെ നന്നായി ഇളക്കി എടുക്കുക.
ശേഷം കറിയിലേക്ക് ആവശ്യമായ വെള്ളം ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. കറി നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന മൂന്ന് ഉരുളക്കിഴങ്ങ് ആവശ്യമുള്ള വലുപ്പത്തിൽ മുറിച്ച് ചേർത്തുകൊടുക്കുക. ശേഷം വീണ്ടും നന്നായി തിളപ്പിച്ച് എടുക്കുക.
മസാല എല്ലാം ഉരുളൻ കിഴങ്ങിലേക്ക് നന്നായി പിടിച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്തു കൊടുക്കുക. അതിനുശേഷം മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും മല്ലിയിലയും ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി രുചിയോടെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കൂ. Video Credit : Shamees Kitchen