മിക്കവാറും എല്ലാ വീടുകളിലും തന്നെ ദിവസവും വിളക്ക് വെക്കുന്ന പതിവുണ്ടായിരിക്കും. ഇതുപോലെ ദിവസവും വിളക്ക് വയ്ക്കുന്ന വിളക്കുകൾ എപ്പോഴും എണ്ണ പറ്റിപ്പിടിച്ച് അഴുക്കായി പോകുന്ന സാഹചര്യം കൂടുതലാണ്. അതുപോലെ കത്തിത്തീർന്ന തിരിയുടെ അംശങ്ങളും ആ വിളക്കിൽ തന്നെ അവശേഷിക്കുകയും ചെയ്യും അതിന്റെ പാടുകൾ അതുപോലെ തന്നെ കിടക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരത്തിൽ അഴുക്കുപിടിച്ച വിളക്കുകൾ വൃത്തിയാക്കുന്നതിന് വീട്ടമ്മമാർ എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
അതുകൊണ്ടുതന്നെ ഇനി വളരെ എളുപ്പത്തിൽ വിളക്കുകൾ വൃത്തിയാക്കി എടുക്കുന്നതിന് ഒരു കിടിലൻ ടിപ്പ് പരിചയപ്പെടാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ആവശ്യമുള്ളത് സാനിറ്റൈസർ ആണ് ആദ്യം വിളക്കിൽ എല്ലാ ഭാഗത്തും സാനിറ്റൈസർ ഒഴിച്ചു കൊടുക്കുക. അതിനുശേഷം കൈകൊണ്ട് എല്ലാ ഭാഗത്തും സാനിറ്റൈസർ തേച്ചു കൊടുക്കുക.
അതിനുശേഷം ഭസ്മം ഉപയോഗിച്ചുകൊണ്ട് വിളക്കിന്റെ എല്ലാ ഭാഗത്തും നന്നായി തിരിച്ചു പിടിപ്പിക്കുക. ഭക്ഷണം ഇല്ലാത്ത ആളുകൾ ഉണ്ടെങ്കിൽ വിഷമിക്കേണ്ട അരിപ്പൊടിയോ ഗോതമ്പ് പൊടിയോ ഉപയോഗിച്ചാൽ മതി. ഇത് ചെയ്യുന്നത് വിളക്കിലെ എണ്ണമയം പെട്ടെന്ന് ഇല്ലാതാകുന്നതിന് വേണ്ടി മാത്രമാണ്. ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പ് വിളക്കിന്റെ എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക അതുപോലെ തന്നെ ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരിയും ഒഴിച്ചു കൊടുക്കുക.
അതിനുശേഷം ഒരു സ്‌ക്രബർ ഉപയോഗിച്ചുകൊണ്ട് വിളക്ക് നല്ലതുപോലെ ഉരച്ച് വൃത്തിയാക്കുക. ഇപ്പോൾ തന്നെ അഴുക്കുകൾ പോകുന്നത് കാണാനായി സാധിക്കും. അതിനുശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകിയെടുക്കുക. എല്ലാവരും തന്നെ ഇനി ഈ രീതിയിൽ വൃത്തിയാക്കി നോക്കൂ പുതിയത് പോലെ തിളങ്ങും. Video Credit : Grandmother Tips