എല്ലാ വീടുകളിലും തന്നെ വളർത്തേണ്ട ഒരു ചെടിയാണ് പനിക്കൂർക്ക. പേര് പോലെ തന്നെ പനി ജലദോഷം ചുമ തുടങ്ങിയ രോഗങ്ങൾക്കുള്ള ഒരു ഒറ്റമൂലിയാണ് ഇത്. പണ്ടുകാലം മുതൽ തന്നെ എല്ലാവരും തുടർന്നുപോരുന്ന ഒരു ഔഷധ കൂട്ടുകൂടിയാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇലയുടെ നേരെ ഇത്തരത്തിൽ പനി ജലദോഷം ചുമ എന്നിവ ഉണ്ടാകുമ്പോൾ കഴിക്കാൻ കൊടുക്കുന്നത് വളരെ നല്ലതാണ് സാധാരണയായി കുട്ടികളിൽ ആയിരിക്കും ഇവ അമ്മമാർ നൽകുന്നത്. സാധാരണയായി കുട്ടികളിൽ ഉണ്ടാകുന്ന പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇതൊരു വലിയ പരിഹാരം ആയിരുന്നു.
ജലദോഷം നീർക്കെട്ട് ദഹന പ്രശ്നങ്ങൾ വയറുവേദന എന്നിവയ്ക്കൊക്കെ പ്രതിവിധിയാണ് പനികൂർക്ക. പലതരത്തിലുള്ള ആയുർവേദ മരുന്നുകളിലെ ഒരു പ്രധാന ചേരുവ കൂടിയാണ് പനിക്കൂർക്ക. പനിക്കൂർക്കയുടെ ഇല നല്ലതുപോലെ ചതച്ച് അതിന്റെ നേരിട രണ്ടു തുള്ളി കഴിച്ചാൽ മതി പനി പെട്ടെന്ന് തന്നെ ഇല്ലാതാവാൻ. അതുമായി തന്നെ ഇതിന്റെ നേരെ നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ശമനം ഉണ്ടാകും.
അടുത്തതായി ഇതിന്റെ നേരെ നെറുകയിൽ തേക്കുകയാണെങ്കിൽ നീർവീഴ്ച പെട്ടന്ന് ഇല്ലാതാക്കും. പനിക്കൂർക്കയുടെ ഇലകൾ ഇട്ട് ആവി പിടിച്ചാൽ ജലദോഷം പെട്ടെന്ന് തന്നെ ഇല്ലാതാകും. പനിക്കൂർക്കയും ചുവന്നുള്ളിയും കുരുമുളകും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ചായ സന്ധിവേദനയ്ക്ക് നല്ലൊരു പരിഹാരമാണ്. അതുപോലെ യൂറിക് ആസിഡ് കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരമാണ് ഈ ചായ.
ഇത് രോഗപ്രതിരോധശേഷിയും നൽകുന്നു. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് പനിക്കൂർക്കയുടെ എല്ലാ ഉപയോഗിച്ചുകൊണ്ട് ബജിയും മറ്റും തയ്യാറാക്കാറുണ്ട്. ഈ രൂപത്തിൽ ആയാലും പനിക്കൂർക്കയുടെ ഇല ശരീരത്തിൽ എത്തുന്നതു വളരെയധികം ആരോഗ്യവും നിറഞ്ഞതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : common bee bee