Making Of Rice Flour Vada : സാധാരണയായി ഉഴുന്നു ഉപയോഗിച്ചുകൊണ്ടുള്ള വടയായിരിക്കും നാം കഴിച്ചിട്ടുണ്ടാവുക അതുപോലെ തന്നെ ഉണ്ടാക്കിയിട്ടുണ്ടാവുക. എന്നാൽ വട ഉണ്ടാക്കുന്നതിന് ഉഴുന്ന് ആവശ്യമില്ല. അരിപ്പൊടി ഉപയോഗിച്ച് കൊണ്ട് വളരെയധികം മൊരിഞ്ഞ വട ഉണ്ടാക്കിയെടുക്കാം. ഈ വട എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
അതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക. അതിലേക്ക് ഒരു കപ്പ് തൈര് ചേർക്കുക. എരുവിന് ആവശ്യമായ പച്ചമുളക്, ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവയും ചേർത്തു കൊടുക്കുക. അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം അടുപ്പിൽ വച്ച് ചൂടാക്കുക. മാവ് നല്ലതുപോലെ കുറുകി വരുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ ഇറക്കി വയ്ക്കുക.
ചെറുതായി ചൂടാറിയതിനു ശേഷം അതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് മല്ലിയില ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മിയെടുക്കുക. 5 മിനിറ്റ് എങ്കിലും നല്ലതുപോലെ തന്നെ ഇളക്കി എടുക്കേണ്ടതാണ്. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഒരു അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം തയ്യാറാക്കിയ മാവിൽ നിന്ന് ചെറിയ ഉരുളകൾ ഉരുട്ടി കയ്യിൽ വെച്ച് പരത്തി നടുവിൽ ഒരു ഹാൾ ഇട്ട് കൊടുക്കുക അതിനുശേഷം ചൂടായി എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. ഒരു ഭാഗം നന്നായി മൊരിഞ്ഞു വരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക ഈ രീതിയിൽ രണ്ടു ഭാഗവും നന്നായി മൊരിയിച്ചെടുക്കുക. ചെറിയ ഗോൾഡൻ നിറമാകുമ്പോൾ പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Video Credit : Mia Kitchen