Making Of Tasty And Easy Fish Masala : മീൻ പൊരിക്കുമ്പോൾ ഇനി മസാല ഇതുപോലെ തയ്യാറാക്കി നോക്കൂ. ഏതു മീനായാലും മസാല ഇനി ഇത് മാത്രം മതി. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാത്രം എടുക്കുക അതിലേക്ക് ഒരു വലിയ സ്പൂൺ നിറയെ പിരിയൻ മുളകുപൊടി എടുക്കുക, അതിലേക്ക് സാധാരണ എരിവുള്ള മുളകുപൊടി ആവശ്യത്തിന് ചേർക്കുക.
അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ്, കാൽ ടീസ്പൂൺ ഗരം മസാല അതുപോലെ രണ്ടു പച്ചമുളക് ചെറിയ കഷണം ഇഞ്ചി നാല് വെളുത്തുള്ളി എന്നിവയെല്ലാം ചേർത്ത് ചതച്ചെടുത്തത് ചേർത്തു കൊടുക്കുക. അതോടൊപ്പം ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർക്കുക ഒരു ടീസ്പൂൺ അരിപ്പൊടി ചേർത്തു കൊടുക്കുക. അതിനുശേഷം കാൽ കപ്പ് ചൂടുവെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ ഇളക്കിയെടുക്കുക. മസാല എല്ലാം പാകമാണോ എന്ന് നോക്കുക.
അതിനുശേഷം വൃത്തിയാക്കി വെച്ചിരിക്കുന്ന മീനുകൾ അതിലേക്ക് ഇട്ടു കൊടുക്കുക ശേഷം എല്ലാ കഷണങ്ങളിലും മസാല തേച്ചു പിടിപ്പിക്കുക. അതിനുശേഷം ഒരു മണിക്കൂർ നേരത്തേക്ക് മീൻ അടച്ചു മാറ്റിവയ്ക്കുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. എന്നാൽ നല്ലതുപോലെ ചൂടായി വരുമ്പോൾ മീൻ കഷണങ്ങൾ ഓരോന്നായി എണ്ണയിലേക്ക് ഇടാം.
5 മിനിറ്റ് കഴിഞ്ഞ് മീൻ തിരിച്ചിടുക. ശേഷം രണ്ട് ഭാഗവും നല്ലതുപോലെ മൊരിയിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും ചേർത്തു കൊടുക്കുക ഇത് മീനിനെ വളരെയധികം രുചി ഉണ്ടാകും. അതിനുശേഷം രണ്ടുഭാഗവും നന്നായി മൊരിഞ്ഞു വരുമ്പോൾ ഒരു പാത്രത്തിലേക്ക് പകർത്തി വയ്ക്കുക. രുചിയോടെ കഴിക്കാം. Credit : Sruthiis Kitchen