വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പി പരിചയപ്പെടാം ഇതിനായി ഓയിലോ പഞ്ചസാരയോ ഒന്നും ചേർക്കേണ്ടതില്ല. അതുകൊണ്ടുതന്നെ കുട്ടികൾക്കെല്ലാം ഇത് വളരെയധികം ഇഷ്ടപെടും അവർക്ക് ധൈര്യമായി കൊടുക്കുകയും ചെയ്യാം. ഇത് എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു പാനിലേക്ക് 100 ഗ്രാം ശർക്കര ചേർത്തു കൊടുക്കുക അതോടൊപ്പം കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അലിയിച്ചെടുക്കുക.
ശർക്കര നല്ലതുപോലെ അലിഞ്ഞു വന്നതിനുശേഷം ഒരു അര ടീസ്പൂൺ ഏലയ്ക്കാപ്പൊടി ചേർത്തു കൊടുക്കുക അതോടൊപ്പം അരക്കപ്പ് തേങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് കൊടുക്കുക. അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. നല്ലതുപോലെ മിക്സ് ആയതിനു ശേഷം അതിലേക്ക് അരക്കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം കാൽ കപ്പ് വറുത്ത റവ ചേർക്കുക. ശേഷം കൈവിടാതെ നല്ലതുപോലെ ഇളക്കി കൊടുക്കുക.
ശേഷം അരിപ്പൊടിയും ശർക്കരയും എല്ലാം നല്ലതുപോലെ മിഠായി കഴിഞ്ഞാൽ അതിലേക്ക് ഒരു പഴം വളരെ കനം കുറഞ്ഞ അരിഞ്ഞ് എടുക്കുക. ശേഷം ഒരു സ്പൂൺ ഉപയോഗിച്ച് കൊണ്ട് അത് നല്ലതുപോലെ ഉടച്ചെടുക്കുക. അതിനുശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
എല്ലാം മിക്സ് ആയതിനു ശേഷം ഇറക്കി വയ്ക്കുക. അടുത്തതായി ഒരു വാഴയില എടുത്ത് അത് കുമ്പിൾ കുത്തുക. കുമ്പിളിലേക്ക് തയ്യാറാക്കിയ മിക്സ് ആവശ്യത്തിന് ചേർത്ത് കൊടുക്കുക. അതിനുശേഷം ആവിയിൽ ഒരു 10 മിനിറ്റ് നല്ലതുപോലെ വേവിച്ചെടുക്കുക. ശേഷം ഇലയിൽ നിന്നും പകർത്തി രുചിയോടെ കഴിക്കാം. എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി നോക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.