Easy And Tasty Chemmeen Dry Fry : ചെമ്മീൻ വാങ്ങിക്കുമ്പോൾ ഇനി ഇതുപോലെ തയ്യാറാക്കു. ഒരുതവണ ഇതിന്റെ രുചിയറിഞ്ഞാൽ പിന്നെ ഇതുപോലെ ഉണ്ടാക്കൂ. ഈ ചെമ്മീൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ചെമ്മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടിയും മുളകുപൊടിയും ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വയ്ക്കുക.
അരമണിക്കൂർ നേരത്തേക്ക് മസാല എല്ലാം ചേർന്നുവരുന്നതിനായി മാറ്റിവയ്ക്കുക.അതിനുശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ശേഷം ചെമ്മീൻ ഓരോന്നും ഇട്ട് നല്ലതുപോലെ വറുത്തെടുക്കുക. ശേഷം കോരി മാറ്റുക. അടുത്തതായി ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക ശേഷം അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.
അതുകഴിഞ്ഞ് 5 വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക അതോടൊപ്പം ചെറിയ കഷണം ഇഞ്ചി പൊടിപൊടിയായി ചേർത്തുകൊടുക്കുക. നല്ലതുപോലെ മുഖത്ത് വരുമ്പോൾ ആവശ്യത്തിന് കറിവേപ്പില ചേർത്ത് കൊടുക്കുക. അതിനുശേഷം 20 ഓളം ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലതുപോലെ വാട്ടിയെടുക്കുക.
ഉള്ളി ചെറിയ ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒന്നര ടീസ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കുക. ശേഷം നല്ലതുപോലെ ഇളക്കി പൊടിയുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് തക്കാളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം പുറത്തുവച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും അര ടീസ്പൂൺ മഞ്ഞൾ പൊടിയും ചേർത്ത് കൊടുക്കുക. ശേഷം അടച്ചുവെച്ച് രണ്ടു മിനിറ്റ് വേവിക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തി കഴിക്കാം. Video Credit : Lillys Natural Tips