അടുക്കളയിൽ എല്ലാ സമയവും കാണാൻ പറ്റുന്ന ഈച്ചയാണ് കണ്ണീച്ച. കൂട്ടമായി മാത്രം വരുന്ന ഈച്ചകൾ വളരെയധികം ശല്യം ഉണ്ടാക്കുന്നവയാണ്. കൂടുതലായും ഭക്ഷണപദാർത്ഥങ്ങളിലാണ് ഇവ വന്നിരിക്കാറുള്ളത് അതുപോലെ തന്നെ വൃത്തിഹീനമായ പരിസരങ്ങളിലും ഇവ വന്നിരിക്കാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ അടുക്കള എത്ര തന്നെ വൃത്തിയാക്കിയാലും ഇതുപോലെയുള്ള ഈച്ചകൾ വന്ന് അവിടെ വളരെയധികം ശല്യം ഉണ്ടാക്കുന്നു.
അതുകൊണ്ട് ഇനി കണ്ണീർ തുരത്താൻ നമുക്ക് ഒരു കിടിലൻ മാർഗ്ഗം ചെയ്തു നോക്കാം. അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി നമുക്ക് ആദ്യം തന്നെ ഒരു നാരങ്ങയുടെ പകുതി എടുക്കുക ശേഷം ആ നാരങ്ങയിലേക്ക് കുറച്ച് ഗ്രാമ്പു കുത്തിവയ്ക്കുക. അതിനുശേഷം ഭക്ഷണപദാർത്ഥങ്ങൾ വയ്ക്കുമ്പോൾ അതിന്റെ അരികത്ത് തന്നെയായി ഈ നാരങ്ങയും കൊണ്ടു വയ്ക്കുക.
ഇങ്ങനെ ചെയ്യുകയാണെങ്കിൽ കണ്ണിച്ച ഭക്ഷണപദാർത്ഥങ്ങളിൽ വന്നിരിക്കുന്നതിനെ തടയാൻ നമുക്ക് സാധിക്കും. അതുപോലെ ഭക്ഷണപദാർത്ഥങ്ങളുടെ അരികിൽ നാരങ്ങയിൽ ഗ്രാമ്പൂ കുത്തി ഇതുപോലെ വയ്ക്കുകയാണെങ്കിൽ ആ ഭക്ഷണപദാർത്ഥങ്ങൾ തുറന്നിരുന്നാൽ തന്നെയും അതിലേക്ക് ഒരു ഈച്ച പോലും കടന്നു വരില്ല.
നാരങ്ങയും ഗ്രാമ്പൂവും എപ്പോഴും അടുക്കളയിൽ ഉണ്ടായിരിക്കുന്ന ഒരു സാധനങ്ങളാണ്. അതുകൊണ്ടുതന്നെ എല്ലാ വീട്ടമ്മമാർക്കും മാത്രമല്ല വീട്ടിലെ ആർക്കുവേണമെങ്കിലും ഇത് ചെയ്തു നോക്കാവുന്നതേയുള്ളൂ. എല്ലാവരും ഒരു പ്രാവശ്യമെങ്കിലും ഈ ടിപ്പ് ചെയ്തു നോക്കൂ ഇത് വളരെയധികം ഉപകാരപ്പെടുന്നതായിരിക്കും.