Health Benefits Of Karinochi : എല്ലാവരുടെയും വീടുവളപ്പിൽ അത്യാവിശം നട്ടുവളർത്തേണ്ട ഒരു ചെടിയാണ് കരിനെച്ചി. ഇത് മൂന്ന് തരത്തിലാണ് ഉള്ളത് . വേദന സംഹാരിയായാണ് ഇതു കൂടുതലും ഉപയോഗിക്കുന്നത് ഇതിന്റെ ഇല പൂവ് വേര് എന്നിവയെല്ലാം ഔഷധമായി ഉപയോഗിക്കുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾക്ക് വൈറസ് ബാക്ടീരിയ ഫംഗസ് രോഗങ്ങൾ, ശരീരത്തിൽ ഉണ്ടാകുന്ന നീര് എന്നിവയ്ക്കെതിരെ പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. ഇത് ഔഷധമായി മാത്രമല്ല ജൈവ കീടനാശിനിയായിട്ടും ഉപയോഗിക്കാറുണ്ട്.
ഇതിന്റെ ഇലകൾ ഉണക്കിപ്പൊടിച്ച് പുട്ട് ഉണ്ടാക്കുന്ന പൊടിയോടൊപ്പം ചേർത്ത് ഭക്ഷണമായി കഴിക്കുകയാണെങ്കിൽ പലതരത്തിലുള്ള ആസ്മാ രോഗങ്ങൾക്ക് പരിഹാരമാണ്. പോലെ തന്നെ ഈ ചെടിയുടെ ഇലയും പൂവും വെള്ളത്തിലിട്ട് തിളപ്പിച്ച് അത് ആവി കൊള്ളുകയാണെങ്കിൽ ജലദോഷം ചുമ എന്നിവയ്ക്ക് പരിഹാരമാണ്. അതുപോലെ ഇതിന്റെ ഇലകൾ 15 മിനിറ്റ് നല്ലതുപോലെ തിളപ്പിച്ച് ദിവസത്തിൽ മൂന്ന് പ്രാവശ്യം കുടിക്കുന്നതും വളരെ നല്ലതാണ്.
ഇത് വായു കോപവും അതുമൂലമുള്ള വയറുവേദനയും ശമിക്കുന്നു. അതുപോലെ ശരീരത്തിലുള്ള ഉളുക്കുകളും ഇല്ലാതാക്കാൻ ഇതിന്റെ ഇലകൾ ചൂടാക്കി ഉണക്കിയ ഭാഗത്ത് വയ്ക്കുകയാണെങ്കിൽ വേദന പെട്ടെന്ന് കുറഞ്ഞു കിട്ടും. അതുപോലെ തന്നെ ഇതിന്റെ ഇലകൾ അരച്ച് നെറ്റിയിൽ ഇട്ടാൽ തലവേദനയ്ക്ക് ശമനം ഉണ്ടാകും.
പോലെ ഇതിന്റെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളത്തിൽ മുറിവുകൾ കഴുകുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഉണക്കം സംഭവിക്കും. അതു പോലെ തന്നെ വായിൽ ഉണ്ടാകുന്ന ചെറിയ മുറിവുകൾ ഇല്ലാതാക്കുന്നതിന് ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളം വായ്കൊള്ളുന്നത് വളരെ നല്ലതാണ്. അതുപോലെ തന്നെ ഈ വെള്ളത്തിൽ കുളിക്കുന്നതും ശരീരവേദന ഇല്ലാതാക്കുന്നതിന് വളരെ നല്ലതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Easy Tips 4 U