Easy Kitchen Useful Tricks : അടുക്കളയിലെ ജോലികളെല്ലാം എത്രയും പെട്ടെന്ന് തീർക്കാൻ ആയിരിക്കും എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അടുക്കളയിലെ എല്ലാ പണികളും ചെയ്തു തീർക്കുന്നതിന് ചില കുറുക്ക് വഴികൾ നോക്കാം. ആദ്യം തന്നെ പച്ചക്കറികളും മറ്റും അരിയാൻ എടുക്കുന്ന പലക വൃത്തികേടാകുന്ന സാഹചര്യം എപ്പോഴും ഉണ്ടാകാം ഇത്തരം സാഹചര്യങ്ങളിൽ വളരെ വൃത്തിയോടെ എടുക്കുന്നതിന് ഒരു എളുപ്പമാർഗം ഉണ്ട്.
അതിനായി ഒരു പകുതി നാരങ്ങ എടുത്ത് അതിലേക്ക് കുറച്ചുപേസ്റ്റ് തേക്കുക ശേഷം പലകയിലേക്ക് വച്ച് നല്ലതുപോലെ ഉരച്ചു കൊടുക്കുക. സാധാരണ സോപ്പിട്ട് വൃത്തിയാക്കുന്നതിനേക്കാൾ കൂടുതൽ വൃത്തിയിൽ ഇതുപോലെ ചെയ്താൽ സാധിക്കും അതുപോലെ തന്നെ വീട്ടിലെ സ്ഥിരമായി സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കുന്ന വീട്ടമ്മമാർ ഉണ്ടെങ്കിൽ അവർക്കറിയാം കുറെ നാൾ ഉപയോഗിച്ചാൽ പാത്രങ്ങളിൽ കറ വരുന്നത്.
ഈ കഥകൾ സ്ക്രബ്ബർ ഉപയോഗിച്ച് കുറച്ച് വൃത്തിയാക്കുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ വൃത്തിയാക്കാം. അതിനായി കുറച്ചു നാരങ്ങാനീരും പേസ്റ്റും മാത്രം മതി. ഇവ രണ്ടും ചേർത്ത് കറപിടിച്ച സ്റ്റീൽ പാത്രത്തിന്റെ മുഴുവൻ ഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. പാത്രങ്ങൾ മാത്രമല്ല സ്റ്റീൽ ഗ്ലാസുകളും ഇതേ രീതിയിൽ തന്നെ തേച്ചു കൊടുക്കാവുന്നതാണ് അതിനുശേഷം അരമണിക്കൂർ നേരത്തേക്ക് മാറ്റിവയ്ക്കുക.
ശേഷം സാധാരണ വെള്ളത്തിൽ കഴുകി എടുക്കുക. അധികം ഉരയ്ക്കാതെ തന്നെ എല്ലാം വൃത്തിയായി കിട്ടും. ഇതേ രീതി തന്നെ ഗ്യാസ് അടുപ്പുകൾ വൃത്തിയാക്കുന്നതിനും ഉപയോഗിക്കാവുന്നതാണ് ഇത് ഗ്യാസ് സ്റ്റൗ തിളക്കത്തോടെ നിലനിൽക്കാൻ സഹായിക്കും. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണുക. Video Credit : E&E Kitchen