Easy Useful Kitchen Tip : ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം ഗ്യാസിൽ ചോറ് വെക്കുന്നതാണ് കൂടുതൽ എളുപ്പം എന്നാൽ ഗ്യാസ് ഒരുപാട് ചെലവാക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ഗ്യാസ് ലാഭിച്ചുകൊണ്ട് ചോറ് വയ്ക്കുന്ന സൂത്രം ഒന്ന് പരിചയപ്പെടാം. ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.
അതിനായി സാധാരണ ഓരോരുത്തരും എത്രയാണോ അരിയുടെ അളവെടുക്കുന്നത് അത്രയും അരിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് കുതിർക്കാൻ വയ്ക്കുക. അതിനുശേഷം ആദ്യം ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് നല്ലതുപോലെ ചൂടാക്കാൻ വയ്ക്കുക. ചെറുതായി തെളിവ് വന്ന തുടങ്ങുമ്പോൾ അതിലേക്ക് കുതിർത്തു വച്ചിരിക്കുന്ന അരി ഇട്ടുകൊടുക്കുക.
അതിനുശേഷം നല്ലതുപോലെ തന്നെ തിളപ്പിക്കാൻ വയ്ക്കുക. അതേസമയം മറ്റൊരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വയ്ക്കുക. അരിയിട്ട വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ ഗ്യാസ് ഓഫ് ചെയ്തു ഒരു മൂടി കൊണ്ട് അടച്ചു വയ്ക്കുക. അടുത്തതായി ഒരു കുക്കർ എടുക്കുക ശേഷം അതിലേക്ക് ചൂടാക്കിയെടുത്ത വെള്ളം ഒഴിച്ചു കൊടുക്കുക.
ശേഷം അരി തിളപ്പിക്കാൻ വെച്ച പാത്രം അതുപോലെ തന്നെ കുക്കറിനകത്തേക്ക് വെച്ച് കുക്കർ അടക്കുക. ഒരു മണിക്കൂറിനു ശേഷം മാത്രമേ കുക്കർ തുറക്കാൻ പാടുകയുള്ളൂ. തുറന്നു നോക്കുമ്പോൾ അരിയെല്ലാം തന്നെ നല്ലതുപോല വെന്ത് പാകം ആയിരിക്കുന്നത് കാണാം. ഇനി എല്ലാവരും തന്നെ ഇതുപോലെ അരി ഭാഗം ചെയ്തു നോക്കൂ ഗ്യാസും ലാഭിക്കാം വളരെ എളുപ്പത്തിൽ തന്നെ അരി വേവിച്ചെടുക്കുകയും ചെയ്യാം. Credit : Grandmother Tips