Tasty And Easy Pappadan Curry : സാധാരണ എല്ലാവരും പപ്പടം വെളിച്ചെണ്ണയിൽ പൊരിച്ചു കഴിക്കുന്നത് വളരെ സുലഭമായ കാര്യമാണ് എന്നാൽ അത് മാത്രം പോരല്ലോ. കറികളിൽ എന്നും വ്യത്യസ്തത കൊണ്ടുവന്നാലേ ഉണ്ടാക്കുന്നവർക്ക് ആയാലും കഴിക്കുന്നവർക്ക് ആയാലും എപ്പോഴും വ്യത്യസ്ത കൊണ്ടുവരാൻ സാധിക്കൂ. പപ്പടം ഉപയോഗിച്ചുകൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ഒരു കറി തയ്യാറാക്കാം.
ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒരു മൺചട്ടി ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകവും രണ്ടുവറ്റലും മുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ചെറുതായി മൂപ്പിച്ച് എടുക്കുക ശേഷം 10 ചെറിയ ചുവന്നുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക.
അതോടൊപ്പം തന്നെ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക ശേഷം ഇവയെല്ലാം നല്ലതുപോലെ വഴറ്റിയെടുക്കുക വഴന്നു വരുമ്പോൾ അതിലേക്ക് ഒരു തക്കാളി ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക. തക്കാളി നല്ലതുപോലെ വെന്ത് ഉടഞ്ഞു വരണം. ശേഷം അതിലേക്ക് ആവശ്യമായ മുളകുപൊടി ചേർത്ത് കൊടുക്കുക ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടി അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ചമണം മാറി വരുന്നത് വരെ ഇളക്കി യോജിപ്പിച്ചെടുക്കുക.
ശേഷം അതിലേക്ക് ആവശ്യമായ വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക. കറിയ്ക്ക് ആവശ്യമായ വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. കറി നന്നായി തിളച്ച് കുറുകി വരുമ്പോൾ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പപ്പടം ചേർത്തു കൊടുക്കുക. ശേഷം ഇളക്കി യോജിപ്പിച്ച് എടുക്കുക അതിലേക്ക് കാൽ കപ്പ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക രണ്ട് പച്ചമുളകും ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഇളക്കിയെടുക്കുക. ശേഷം രുചിയോടെ കഴിക്കാം. Credit : Shamees Kitchen