കിണ്ടിയിലെ ജലം യഥാർത്ഥ സ്ഥലത്ത് ഒഴിച്ചില്ലെങ്കിൽ അത് വളരെയധികം ദോഷമാണ്. ഉചിതമായ സ്ഥലം എവിടെയാണെന്ന് അറിയൂ.

കേരളത്തിന്റെ ഹൈന്ദവ ഗ്രഹങ്ങളിൽ എല്ലാം തന്നെ രണ്ടുനേരം നിലവിളക്ക് കത്തിച്ചു വയ്ക്കുന്ന പതിവ് ഇപ്പോഴും തുടർന്നു പോരുന്ന കാര്യമാണ്. നിലവിളക്കി നോടൊപ്പം തന്നെയാണ് നാം കിണ്ടിയിൽ വെള്ളം വയ്ക്കുന്നത്. വെള്ളം എവിടെയാണ് ഉപേക്ഷിക്കേണ്ടത്. ആ വെള്ളം യഥാർത്ഥത്തിൽ എന്താണ് ചെയ്യേണ്ടത് എന്നെല്ലാം പലർക്കും പല അഭിപ്രായങ്ങളും ഉണ്ടായിരിക്കും.

സാധാരണയായി വിളക്ക് കത്തിച്ചു കഴിഞ്ഞതിനുശേഷം കിണ്ടിയിലെ വെള്ളം എവിടെയെങ്കിലും കളയുകയാണ് പതിവ്. എന്നാൽ ഇട യാതൊരു കാരണവശാലും ചെയ്യാൻ പാടില്ല. കിണ്ടിയിൽ ഉപയോഗിക്കുന്ന ജലം ഭഗവാനെ വെച്ച് പ്രാർത്ഥിക്കുന്ന വെള്ളമാണ് അതുകൊണ്ടുതന്നെ അത് വളരെ വൃത്തിയുള്ളതും ശക്തിയുമായ സ്ഥലത്ത് വേണം നിക്ഷേപിക്കുവാൻ. ഇല്ലെങ്കിൽ അത് വളരെയധികം ദോഷം ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ എവിടെയാണ് കിണ്ടിയിലെ ജലം കൃത്യമായി ഒഴുകിക്കളയേണ്ടത് എന്ന് നോക്കാം.

വീടിന്റെ പരിസരങ്ങളിൽ തുളസിച്ചെടി, മഞ്ഞൾ കറ്റാർവാഴ മൈലാഞ്ചി ചെടി അതിനുള്ള നാല് ചെടികളിൽ ലക്ഷ്മി സാന്നിധ്യം വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ കിണ്ടിയിലെ വെള്ളം ഈ ചെടികളിൽ ഏതെങ്കിലും ഒന്നിന്റെ ചുവട്ടിൽ ഒഴിച്ചു കളയുന്നതായിരിക്കും വളരെ ഉത്തമം. യാതൊരു കാരണവശാലും വീടിന്റെ മുറ്റത്തോ അടുക്കളയുടെ ഭാഗത്തോ കിണ്ടിയിലെ വെള്ളം ഒഴിച്ച് കളയാതിരിക്കാൻ വളരെ ശ്രദ്ധിക്കുക. അത് വളരെയധികം ദോഷം ചെയ്യുന്ന കാര്യമാണ്.

വളരെയധികം പവിത്രമായ രീതിയിൽ ആണ് നാം കിണ്ടിയിൽ വെള്ളം വെച്ച് പ്രാർത്ഥിക്കാറുള്ളത് അതുകൊണ്ടുതന്നെ പ്രാർത്ഥനയോടും കൂടി വേണം അത് നിക്ഷേപിച്ചു കളയുന്ന സമയത്തും ഉണ്ടായിരിക്കേണ്ടത്. എല്ലാവരുടെ വീടുകളിലും ഒരു തുളസി ചെടിയെങ്കിലും ഉണ്ടാകാതിരിക്കില്ല അതുകൊണ്ടുതന്നെ എല്ലാവരും പോലെ കളയാൻ വച്ചിരിക്കുന്ന കിണ്ടിയിലെ വെള്ളം തുളസിച്ചെടിയുടെ ചുവട്ടിൽ കളയുന്നതായിരിക്കും കൂടുതൽ ഉത്തമം. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണുക. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *