Making Of Toilet Cleaning Bomb : ബാത്റൂം ക്ലീനിങ്ങിനും ഫ്ലോർ ക്ലീനിങ്ങിലും ടോയ്ലറ്റ് ക്ലീനിങ്ങിനുമായി നിരവധി ഉൽപ്പന്നങ്ങളാണ് ഇന്ന് വിപണികളിൽ ലഭ്യമായിട്ടുള്ളത്. നിരവധി സുഗന്ധം പരത്തുന്നതും ക്ലീനിങ് പർപ്പസ് ഉള്ളതുമായ ഒരുപാട് ഉൽപ്പന്നങ്ങൾ നിത്യേന വാങ്ങി ഉപയോഗിക്കുന്നവരും ആണ് നമ്മൾ. എന്നാൽ ടോയ്ലറ്റിന്റെ കാര്യത്തിൽ ഇതുപോലെയുള്ള ഉൽപ്പന്നങ്ങൾ ചെറിയ ഒരു ദോഷം ഉണ്ടാക്കുന്നുണ്ട്. നാച്ചുറൽ ആയിട്ടുള്ള അണുക്കളെ അവ നശിപ്പിക്കുന്നു. ഒന്നും ചേർന്നിച്ചു പോകാതെ അതുപോലെ തന്നെ കിടന്നു ടോയ്ലറ്റുകൾ പെട്ടെന്ന് ബ്ലോക്ക് ആകാനുള്ള സാധ്യത വളരെ കൂടുതല്‍ കൂടി വരുന്നു.
അതുകൊണ്ട് ഈ സാഹചര്യം ഇനി നമുക്കെല്ലാവർക്കും ഒഴിവാക്കണം. അതുപോലെതന്നെ ടോയ്ലറ്റ് ക്ലീനിങ്ങിന് വേണ്ടി വളരെ ഫലപ്രദമായ ഒരു ഉൽപ്പന്നവും നമുക്ക് ഉണ്ടാക്കിയെടുക്കാം. അതിനായി നമുക്കൊരു ക്ലീനിങ് ബോംബ് തയ്യാറാക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ഒരു പാത്രം എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ സോഡാപ്പൊടി എടുക്കുക. ഓരോരുത്തർക്കും ആവശ്യമുള്ള അളവിൽ സോഡാപ്പൊടി എടുക്കാവുന്നതുമാണ്.
ശേഷം അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ കോൺഫ്ലവർ കൂടി ചേർക്കുക കോൺഫ്ലവറിന്റെ പകരമായി മൈദ പൊടിയോ അരിപ്പൊടിയോ ചേർത്തു കൊടുക്കാവുന്നതാണ്. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം വളരെ കുറച്ച് വിനാഗിരി ചേർത്തു കൊടുക്കുക. അതിനുശേഷം എല്ലാവരുടെ വീട്ടിലും ഉള്ള ഏതെങ്കിലും ഒരു ഡിഷ് വാഷ് വാഷോ ചേർത്ത് കൊടുക്കുക.
അതിനുശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാവ് പരുവത്തിൽ തയ്യാറാക്കുക. മാവ് പരുവം ആകുമ്പോൾ അത് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കുക. അതിനുശേഷം ടോയ്‌ലറ്റിൽ ഇട്ടു കൊടുക്കുക ശേഷം അലിഞ്ഞ് വന്നതിനുശേഷം ഫ്രഷ് ചെയ്തു വൃത്തിയാക്കാവുന്നതാണ്. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. Video Credit : Grandmother Tips