Making Of Dry Fish In Home : മീൻ കറി വെച്ച് കഴിക്കുന്നതിനും പൊരിച്ചു കഴിക്കുന്നതിനും എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. അതിൽ പച്ചമീൻ മാത്രമല്ല ഉണക്കമീനും ഒരുപാട് ഇഷ്ടപ്പെടുന്നവർ ധാരാളം ഉണ്ടായിരിക്കും എന്നാൽ ഉണക്കമീൻ പുറത്തുനിന്ന് വിശ്വസിച്ചു വാങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല കാരണം ഇന്നത്തെ കാലത്ത് പലതരത്തിലുള്ള വാർത്തകളുമാണ് നാം കേട്ടുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വളരെ വിശ്വസിച്ച് ഉണ്ടാക്കാൻ പറ്റുന്ന ഒരു സ്ഥലം ഉണ്ട് നമ്മുടെ വീടും അതിനകത്തുള്ള ഫ്രിഡ്ജ്.
ഇനി വളരെ എളുപ്പത്തിൽ ഫ്രിഡ്ജ് ഉപയോഗിച്ചുകൊണ്ട് ഉണക്കമീൻ തയ്യാറാക്കി എടുക്കാം ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ മീൻ എടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക. അതിനുശേഷം അടപ്പ് ഉറപ്പുള്ള ഒരു പാത്രം എടുക്കുക പ്ലാസ്റ്റിക് പാത്രം എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അതിനുശേഷം ആദ്യം പാത്രത്തിലേക്ക് കുറച്ച് കല്ലുപ്പ് വിതറി ഇടുക .
ശേഷം അതിനു മുകളിലായി മീൻ വെച്ചുകൊടുക്കുക ഒരു ലയർ വെച്ചു കൊടുത്തതിനുശേഷം ആവശ്യമെങ്കിൽ മാത്രം അതിനു മുകളിൽ കല്ലുപ്പ് ഇട്ടുകൊടുക്കുക ശേഷം ഒരു ലയർ കൂടി മീൻ വെക്കാവുന്നതാണ് ഇല്ലെങ്കിൽ കുഴപ്പമില്ല. അതിനുശേഷം മീൻ ഫ്രിഡ്ജിനകത്തേക്ക് കയറ്റി വയ്ക്കുക ഫ്രിഡ്ജിന്റെ ഏറ്റവും താഴത്തെ തട്ടിൽ വച്ചാലും മതി. ഒരു ദിവസത്തിനുശേഷം അത് പുറത്തെടുത്ത് അതിൽ കാണുന്ന വെള്ളമെല്ലാം തന്നെ ചെരിച്ചു കളയുക.
ശേഷം അതിലേക്ക് കുറച്ചു കൂടി കല്ലുപ്പ് നിറയിടുക. വീണ്ടും ഫ്രിഡ്ജിന്റെ അകത്തേക്ക് വയ്ക്കുക. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ മീൻ എടുത്തു ഉപയോഗിക്കാവുന്നതാണ്. ഇടയ്ക്ക് നോക്കുക പാത്രത്തിൽ വെള്ളം ഉണ്ടെങ്കിൽ അത് കളഞ്ഞതിനുശേഷം വീണ്ടും കല്ലുപ്പ് ഇടാൻ മറക്കരുത്. ഇനി എല്ലാവരും തന്നെ വളരെ ധൈര്യമായി വീട്ടിൽ തന്നെ ഉണക്കമീൻ തയ്യാറാക്കി എടുക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : infro tricks